Thursday, July 13, 2023

ഗുഡ് നൈറ്റ്

 



കൂർക്കം വലി എന്നത് ഒരു ആഗോള പ്രശ്നം ആണ്.കൂർക്കം വലി കാരണം നിരവധി ബന്ധങ്ങൾ താറുമാറായി പോയിട്ടുണ്ട്...ചിലത് വേർപെട്ട് പോയിട്ടുണ്ട് ചിലത് വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട് ചിലത് അറ്റ് തൂങ്ങി നിൽക്കുന്നുണ്ട്.



കൂർക്കം വലി വിഷയമായി വിനായക് ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് നൈറ്റ്..പതിവ് തമിഴ് മസാലകൾ ഇല്ലാത്തതിനാൽ പ്രേക്ഷകർ കുറവായിരിക്കും എങ്കിലും നല്ലൊരു അനുഭവം ആയിരുന്നു രണ്ടേ കാൽ മണിക്കൂറും.



സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നു എങ്കിലും എല്ലാ കുടുംബത്തിലും പലതരത്തിലുള്ള പ്രശ്നങ്ങൾ മുഴച്ചു നിൽക്കും. കേട്ടറിഞ്ഞ് പുറത്ത്  നിന്നും കാണുന്നവർക്ക് അത് നിസ്സാരം ആണെങ്കിലും അവർക്കിടയിൽ അത് വലിയൊരു പ്രശ്നമായി അവരറിയാതെ വളർന്നു കൊണ്ടിരിക്കും.



കൂർക്കം വലി കാരണം കാമുകിയെ നഷ്ട്ടപെട്ട ആൾക്ക് കല്യാണം കഴിക്കുമ്പോൾ അത് ഒളിച്ചു വെക്കേണ്ടിവന്നു.ആദ്യ രാത്രി മുതൽ ഉറങ്ങാതെ നിൽക്കാൻ അയാള് ശ്രമിക്കുന്നു എങ്കിലും പാളി പോകുന്നു.അങ്ങിനെ പിന്നീട് അങ്ങോട്ടുള്ള അയാളുടെ ജീവിതമാണ് പറയുന്നത്..അതിനൊപ്പം തന്നെ പാരലൽ ആയി അയാളുടെ പെങ്ങന്മാരുടെ ജീവിതവും കൂടി പറയുമ്പോൾ നല്ലൊരു കുടുംബ ചിത്രം ആകുന്നു.




എടുത്തു പറയേണ്ടുന്ന ഘടകം ചിത്രത്തിലെ കാസ്റ്റിംഗ് ആണ്..ഓരോ കഥാപാത്രത്തിനും വേണ്ടിയുള്ള അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് നൂറിൽ നൂറു മാർക്ക് അർഹിക്കുന്നു.


പ്ര .മോ .ദി .സം


1 comment: