പണ്ട് ഒരു സുഹൃത്ത് ഉണ്ടായിരുന്നു വായ തുറന്നാൽ മുഴുവൻ അബദ്ധങ്ങൾ പറയുന്ന ഒരു ചങ്ങായി..ഒരു കൂട്ടുകാരൻ ഗൾഫിൽ പോകുമ്പോൾ "നിൻ്റെ ദേഹവിയോഗത്തിൽ ഖേദിക്കുന്നു " എന്ന് അവനോടു പറഞ്ഞ ചങ്ങായി.അങ്ങിനെ പല പല നാക് പിഴകൾ..
സത്യനാഥൻ അത് പോലെ വായ തുറന്നു എന്തെങ്കിലും പറഞാൽ അത് അയാൾക്ക് തന്നെ ഭവിഷ്യത്ത് സമ്മാനിക്കുന്ന കഥയാണ് ഇത്..നല്ല കാര്യത്തിനും എന്തിനും അയാൾക്ക് വിനയാകുന്നത് അയാളുടെ സ്വന്തം ശബ്ദം തന്നെ..
ദിലീപിൻ്റെ ഉഗ്രൻ തിരിച്ചു വരവ് എന്നൊക്കെ സോഷ്യൽ മീഡിയയിൽ തള്ളി വിടുന്നു എങ്കിലും നായകനെ അവതരിപ്പിക്കുന്ന ദിലീപിനെക്കാൾ നമ്മെ വിഷമിപ്പിക്കുന്നത് ജോജുവും രസിപ്പിക്കുന്നത് സിദ്ധിക്കും ആണ്. പക്ഷേ തിയേറ്റർ നിറക്കുന്നത് ദിലീപിൻ്റെ ജനപ്രിയ ലേബൽ തന്നെയാണ്.
മുൻപത്തെ പോലെ ദിലീപിൻ്റെ മാനറിസങ്ങൾ മുതലെടുത്ത് റാഫി ഒരുക്കിയ ചിത്രം മടുപ്പ് കൂടാതെ കാണാം.ചിരിയുണ്ട് ,നൊമ്പരം ഉണ്ട്,ടെറർ ഉണ്ട്, അത്യാവശ്യം കഥയുണ്ട് എന്നും പറയാം...
മഞ്ജു വാര്യരെ മാത്രമല്ല ദിലീപിനെയും ഇന്ത്യൻ പ്രസിഡൻ്റ് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിക്കും
പ്ര.മോ.ദി.സം
No comments:
Post a Comment