ധ്യാൻ ശ്രീനിവാസൻ്റെ വെബ് സീരീസ് എന്ന് വിചാരിച്ചു കാണാൻ നിന്നാൽ പണി പാളും..ഇപ്പൊൾ അയാൾക്ക് ഉള്ള താരമൂല്യം മുതലാക്കുവാനും ആളുകളെ ആകർഷിക്കുവാൻ വേണ്ടിയും ഉള്ള ഒരു ബിസിനെസ്സ് ട്രിക്കും അയാളെ പ്രശസ്തനാക്കിയ കമ്പനിക്ക് വേണ്ടി അയാള് തിരിച്ചു ചെയ്ത ഒരു ഉപകാരവും മാത്രമാണ് ഇതിൽ അദ്ദേഹത്തിൻ്റെ സാനിദ്ധ്യം.
കല്യാണ പ്രായം കഴിഞ്ഞു നിൽക്കുന്ന സഹോദരങ്ങൾ ഓരോരോ പെണ്ണ് കാണൽ നല്ല നിലയിൽ നടക്കുമെങ്കിലും കല്യണത്തോട് അടുക്കുമ്പോൾ എല്ലാം ചീറ്റി പോകുന്നു.
ഒരു വർഷത്തിനുള്ളിൽ പെണ്ണ് കെട്ടിയില്ല എങ്കിൽ പിന്നെ കല്യാണം നടക്കില്ല എന്ന് ജ്യോത്സ്യൻ പറഞ്ഞപ്പോൾ അതിനു വേണ്ടി ഓടി നടക്കുന്നു എങ്കിലും ഒന്നും നടക്കുന്നില്ല.
അവസാനം അവരുടെ വീട്ടിൽ കല്യാണ പന്തൽ ഉയരുന്നു .പക്ഷേ കല്യാണം അവരുടേത് ആയിരുന്നില്ല..
രസകരമായി നാലഞ്ചു ഭാഗങ്ങളിൽ നമ്മെ കാണിച്ച സീരീസ് മാമുകോയയുടെ നിര്യാണത്തെ തുടർന്ന് ആണെന്ന് തോന്നുന്നു..പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി..
പ്ര .മോ. ദി .സം
No comments:
Post a Comment