കാണണ്ട കാണണ്ട എന്ന് വിചാരിച്ചാണ് ഇതുവരെ തള്ളി നീക്കിയത്..പക്ഷേ പ്രഭാസ് എന്ന നടൻ്റെ ചിത്രം എങ്ങിനെ ഒഴിവാക്കും എന്ന ചിന്തയിൽ സമയം കൊല്ലി ആയെങ്കിലും തലവെച്ച് കൊടുക്കാൻ തീരുമാനിച്ചു.പ്രഭാസ് മറിച്ച് ചിന്തിക്കുവാൻ സമയം ആയിരിക്കുന്നു.
കണ്ണൂർ നടന കലക്ഷേത്രം എന്നൊരു നാടക ട്രൂപ്പ് ഉണ്ട്..പുണ്യ പുരാണ ഇതിഹാസങ്ങളും കടത്തനാട് മാക്കം പോലുള്ള ജനപ്രിയ നാടകങ്ങളും നാട്ടിൽ അങ്ങോളം ഇങ്ങോളം അവതരിപ്പിച്ചു പേരെടുത്ത സമിതി..അവരുടെ പെർഫെക്റ്റ് ഫാക്ടർ എന്ന് പറയുന്നത് ഫണ്ടിൻ്റെ കുറവ് ഉണ്ടായാൽ പോലും അനുയോജ്യമായ വേഷവിദാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന സെറ്റ് ഒക്കെ ഒരുക്കി കാണികളെ വിസ്മയിപ്പിക്കുന്നത് തന്നെയാണ്. നമ്മൾ പലരും അതിൽ കുറെ അവസരങ്ങളിൽ മയങ്ങി നിന്ന കാഴ്ചക്കാർ ആയി മാറിയിട്ടുണ്ട്..പത്ത് ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ് എന്നാണ് എന്ന് കൂടി ഓർക്കണം.
കാലം മാറി ടെക്നോളജി വളർന്ന ഈ കാലത്ത് പോലും നടനകലാ ക്ഷേത്രത്തിൻ്റെ പെർഫെക്ഷൻ പോലും കോടികൾ ചിലവഴിച്ചിട്ടും ഉണ്ടാ ക്കാൻ പറ്റിയില്ല എങ്കിൽ അനിയറക്കാരുടെ പിടിപ്പുകേട് കൊണ്ട് തന്നെയാണ്..പ്രത്യേകിച്ച് സംവിധായകൻ്റെ...
രാമായണം എന്നത് എഴുതി വെച്ചത് പോലെ തന്നെ അവതരിപ്പിക്കണം എന്ന് നിർബന്ധം ഇല്ല..കാലത്തിനു അനുസരിച്ച് അതിൽ മാറ്റം വരുത്തുമ്പോൾ അത് ഉൾക്കൊള്ളുവാൻ പറ്റുന്ന വിധത്തിൽ ആയിരിക്കണം..പിള്ളേർക്ക് വീഡിയോ ഗെയിം ഉണ്ടാക്കുന്നവർ സിനിമ പിടിച്ചാൽ ഇതുപോലത്തെ മാരണങ്ങൾ ഇനിയും ഉണ്ടാകും
പ്ര.മോ. ദി .സം
No comments:
Post a Comment