Tuesday, July 18, 2023

മാവീരൻ

 



ഒരു ശബ്ദം അതും പ്രശസ്തനായ സൗത്ത് ഇന്ത്യയ്ക്ക് പരിചിതനായ ഒരാളുടെ ശബ്ദം ഒരു ചിത്രത്തെ എത്രമാത്രം സഹായിക്കും എന്നതിന് തെളിവാണ് മാവീരൻ.



മുൻപ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ശബ്ദം അമിതാബ് ബച്ചൻ്റെ ആയിരുന്നു.അത് മറ്റൊരു വിധത്തിൽ ...പിന്നണി ഗായകൻ എന്ന നിലയിലോ മറ്റോ കിട്ടിയ സാലറി കണക്കിൽ...എന്നാൽ ഈ ചിത്രത്തിൻ്റെ ഉയിര് എന്ന് പറയുന്നത് ഒരാളുടെ ശബ്ദമാണ്...നമുക്കും പ്രിയപ്പെട്ട ഒരാളുടെ....



സകല പ്രതിസന്ധികളും ഉള്ള എന്നാലും അതിൽ നിന്നൊക്കെ കരകയറാൻ ഉൾഭയമുള്ള സത്യ  എന്ന സാധാരണക്കാരൻ അമ്മയും പെങ്ങളും ചേർന്ന് തട്ടിയും മുട്ടിയും  ചേരിയിലും പിന്നീട്  അവിടുന്ന് കൂടി ഒഴിപ്പിച്ചപ്പോൾ കിട്ടിയ ഫ്ലാററിലൂമായി ജീവിച്ചു പോകുന്നു. 



ഏത് പ്രശ്നം വന്നാലും നേരിടാൻ ആകാതെ പേടി കൊണ്ട് ഉൾവലിയുന്ന സ്വഭാവമുള്ള സത്യ പൊടുന്നനെ  ഒരു സമൂഹത്തിൻ്റെ തന്നെ വീരൻ ആയി മാറുകയാണ്.അഴിമതികൾ ചൂണ്ടി കാണിച്ചു അതിനെതിരെ പ്രതികരിക്കുകയാണ്.



തമിഴിൻ്റെ ജനപ്രിയ നായകൻ ശിവ കാർത്തികേയൻ വീണ്ടും തൻ്റെ തനതു ശൈലിയിലൂടെ കാണികളെ കയ്യിലെടുക്കാൻ തുടങ്ങിയിരിക്കുന്നു.



കേരളത്തിലേത് അടക്കം അഴിമതികളുടെ കൂത്തമ്പലം ആയ പാവപ്പെട്ടവർക്ക് ഉള്ള ഫ്ലാറ്റ്  നിർമ്മാണം അതിനെ ചുറ്റിപ്പറ്റിയുള്ള അഴിമതി കഥകൾ ഒക്കെ ഭംഗിയായി കാണിക്കുന്ന ചിത്രം അധികാരത്തിൻ്റെ ഗർവിനെ കൂടി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment