രണ്ട് മൂന്ന് വർഷം മുൻപ് ഇതേപേരിൽ ഇറങ്ങിയ വിജയ് ആൻ്റണി ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അതിൻ്റെ കഥയും സംഭവങ്ങളും പൂർണമായും ഓർമ ഇല്ലെങ്കിലും അതുമായി ഈ പിച്ചക്കാറ്ക്ക് വലിയ ബന്ധം ഒന്നും ഇല്ല. എങ്കിലും ചില സംഭവങ്ങൾ ആ ചിത്രത്തെ ഓർമിപ്പിക്കുന്നു.
വിജയ് ആൻ്റണി ചിത്രങ്ങളുടെ മസാലകൂട്ട് ആയ സെൻ്റിയും പാട്ടും അടിയും ഒക്കെ ചേർത്ത് ഒരു എൻ്റർടെയ്നർ..ഇത് സംവിധാനം ചെയ്തതും അദ്ദേഹം തന്നെയാണ്.
ഇന്ത്യയിലെ കോടീശ്വരൻ ആയ ആളെ മുൻ പകയുടെയും പണത്തിൻ്റെയും പേരിൽ കൊന്നു അവൻ്റെ ശരീരത്തിൽ മറ്റൊരാളിൻ്റെ മൂള ഫിറ്റ് ചെയ്ത് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാൻ പ്രേരിപ്പിക്കുന്നു എങ്കിലും ജഗകിലാടി ആയ അയാളെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാൻ അവർക്ക് കഴിയുന്നില്ല.
തനിക്ക് കൈവന്ന പണം അയാള് ഇന്ത്യയിലെ പിച്ചക്കാർക്ക് കൊടുക്കുവാൻ തീരുമാനിക്കുന്നത് മുഖ്യമന്ത്രി അടക്കം ഉള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു..സിസ്റ്റവും അയാളും തമ്മിലുള്ള പോരാട്ടമാണ് ചിത്രം പറയുന്നത് .
പ്ര .മോ .ദി. സം
No comments:
Post a Comment