യൂട്ടുബിൽ കൂടി എങ്ങിനെ സെലിബ്രിറ്റി ആകാം എന്ന് പലരും തലകുത്തി മറിഞ്ഞ് കോപ്രായം കളിച്ചും സ്വാദ് ഇല്ലാത്ത വിഭവങ്ങൾ അടിപൊളി എന്നൊക്കെ പറഞ്ഞു നമ്മളെ ചതിച്ചു കൊണ്ടും മനോഹരം
അല്ലാത്ത സ്ഥലങ്ങൾ സ്വർഗം ആണെന്ന് തരത്തിൽ വർണ്ണനകൾ നൽകി അടുത്ത തട്ടിക്കൂട്ട് എന്ത് എന്ന് ചിന്തിക്കുന്ന സമയത്ത് വെബ് സീരീസ് കൊണ്ട് നമ്മളെ ആകെ രസിപ്പിച്ചു നിർത്തിയ ടീമാണ് കരിക്ക്..
ഓരോ കഥാപാത്രത്തിനും വ്യക്തമായ ഐഡൻ്റിറ്റി ഉള്ള സീരീസ് നമ്മളെ കുടുകുട ചിരിപ്പിച്ചു കൊണ്ടിരുന്നു.ജോർജ്, ലോലൻ,ശംഭു,ഷിബു, കെ കേ കൃഷ്ണകുമാർ,ബ്രിട്ടോ,ഫ്രാൻസിസ് തുടങ്ങി പലരും നമ്മുടെ ആരാധന പാത്രങ്ങൾ തന്നെയായിരുന്നു.
കൊവിട് കാലത്ത് കുറെയേറെ പേരെയെങ്കിലും മനസ്സിലെ പ്രശ്നങ്ങൾ മാറ്റി ചിരിപ്പിച്ചു നിർത്തിയത് കരിക്ക് സീരീസ് തന്നെ ആയിരുന്നു. അതിനു പിന്നാലെ ഇത് പോലെ പലരും വന്നു എങ്കിലും കരിക്കിലെ ക്യാരക്ടർ പോലെ നമ്മുടെ മനം നിറക്കുവാൻ പിന്നെ വന്ന ആർക്കും കഴിഞ്ഞില്ല.
പക്ഷേ ഇപ്പൊൾ അവർ തമാശ വിട്ടു ഗൗരവത്തിൽ ആയതു കൊണ്ടോ ക്വാളിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടോ എന്തോ പഴയതു പോലെ ഇപ്പൊൾ ആസ്വദിക്കുവാൻ പറ്റുന്നില്ല.
അവരുടെ പുതിയ സീരീസ് പ്രിയപ്പെട്ടവൻ പിയുഷ് അടക്കം അടുത്തിടെ വന്ന പലതും അത് കൊണ്ട് തന്നെ നമുക്കിടയിൽ വലിയ ഓളം ഉണ്ടാക്കിയതായി തോന്നുന്നില്ല. കരിക്ക് ടീമിൽ നിന്നും പ്രതീക്ഷിക്കുന്നത് അല്ല ഇപ്പൊൾ നമുക്ക് കിട്ടുന്നത്...അവർ വിളഞ്ഞു "തേങ്ങ" ആകുവാൻ ശ്രമിക്കുന്നതായും കാണാം
പ്ര.മോ.ദി.സം
No comments:
Post a Comment