Tuesday, July 11, 2023

നല്ല നിലാവുള്ള രാത്രി

 



പുതുമുഖങ്ങൾക്ക് എന്നും അവസരങ്ങൾ നൽകിയ പ്രൊഡക്ഷൻ കമ്പനിയുടെ അമരത്തുണ്ടായിരുന്ന സാന്ദ്ര തോമസ് സ്വന്തം ബാനറിൽ മർഫി ദേവസ്സി എന്ന പുതുമുഖ സംവിധായകന് കൂടി മലയാള സിനിമയിലേക്ക് അവസരം കൊടുത്തിരിക്കുകയാണ്.



മുൻപ്  സാന്ദ്രയുടെ ഫ്രൈഡേ ഫിലിംസ് കൊണ്ട് വന്നവർ ഒന്നും മോശമായില്ല എന്നത് കൊണ്ട് തന്നെ സിനിമ കണ്ടാൽ മർഫി ദേവസ്സിയുടെ കഴിവ് നമുക്ക് മനസ്സിലാക്കാം. ആദ്യ സിനിമയിൽ തന്നെ നമ്മളെ സീറ്റിൽ പിടിച്ചിരുത്തുന്ന വകകൾ അദ്ദേഹം ക്രൈം ത്രില്ലെർ ആയി ഒരുക്കി വെച്ചിട്ടുണ്ട്.



നല്ല രീതിയിൽ ഫാം ബിസിനെസ്സ് ചെയ്തു കൊണ്ടിരുന്ന നാൽവർ കൂട്ടത്തിനിടയിലെക്ക് കർണാടകയിലെ ഫാം സാധ്യതകൾ കാണിച്ചു കൊണ്ട് പണ്ടത്തെ കോളേജ് സുഹൃത്തുക്കൾ എത്തുന്നതും അവരൊക്കെ ചേർന്ന് ഫാം ഹൗസ്സിൽ ഒത്ത് ചേരുമ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് പറയുന്നത്.



ആദ്യപകുതി നല്ല രസകരമായ രീതിയിൽ പോകുന്ന ചിത്രം രണ്ടാം പകുതിയിൽ അവിശ്വസനീയ മായ സംഭവങ്ങൾ കൊണ്ട് നമ്മെ പിടിച്ചിരുത്തുന്ന സ്ഥിതിയിലേക്ക് എത്തുന്നുണ്ട് എങ്കിലും  ചില സീനുകൾ അടുത്ത കാലത്ത് വന്ന കള എന്ന സിനിമയിലെ രംഗങ്ങൾ പോലെ ഭീഭത്സം ആയി  തോന്നിക്കും..



പറഞ്ഞു തുടങ്ങിയ കഥ രണ്ടാം പകുതിയിൽ  വഴിമാറി പോകുന്നത് എന്തുകൊണ്ടാണ് എന്നത് അടുത്ത സിനിമയിലേക്ക് വെച്ചത് ആണോ എന്ന് തോന്നിപ്പിക്കുന്ന എണ്ടിങ് ആണ് സിനിമക്ക് ഉള്ളത്..എന്തായാലും "ആദ്യ" സിനിമ എന്ന നിലയിൽ സംവിധായകന്, നിർമാതാവിന് അഭിമാനിക്കാൻ പ്രേക്ഷകർ നന്നായി ശ്രമിച്ചിട്ടുണ്ട്.


പ്ര .മോ .ദി .സം

No comments:

Post a Comment