നമ്മുടെ ബി ഉണ്ണികൃഷ്ണൻ അടക്കം ധാരാളം പേര് പരീക്ഷിച്ചിട്ടുള്ള ഇൻവെ്സു് റ്റിഗേറ്റീവ് കഥയുമായിട്ടാണ് ഇത്തവണ വിജയ് ആൻറണി വരുന്നത്. പിച്ചകാരൻ 2 എന്ന ഒരു ചിത്രം തിയേറ്ററിൽ ഉള്ളപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ മറ്റൊരു ചിത്രം കൂടി എത്തുന്നത് ആദ്യമായിട്ട് ആയിരിക്കും.
ഇതുപോലത്തെ കുറെയേറെ ചിത്രങ്ങൾ കണ്ടത് കൊണ്ടാവും നമുടെ മനസ്സിലും ഒരു ഡിക്‌ട്റ്റട്ടിവ് ഒളിഞ്ഞു കിടപ്പുണ്ട് എന്ന് കരുതണം.കാരണം ഞാൻ ഊഹിച്ചു വെച്ച ആൾ തന്നെയാണ് അവസാനം കൊലയാളി.
പ്രശസ്ത മോഡലും ഗായികയുമായ ലൈല മുറിയിൽ കൊല്ലപ്പെട്ടത് കൊണ്ട് അതിൻ്റെ അന്വേഷണച്ചുമതല ഏറ്റെടുക്കുന്നത് വലിയ പരീക്ഷണം ആകുന്നു .കൊലയാളി യിലേക്ക് എത്തുമ്പോൾ ഓരോരോ വൈതരണികൾ അവർക്ക് മുൻപിൽ ഉണ്ടാകുന്നു.
ഇതുമായി ബന്ധപ്പെട്ട ഓരോരോ ആൾക്കാർ കൊല്ലപ്പെടുമ്പോൾ അന്വേഷണ മോക്കെ ഒരു ഘട്ടത്തിൽ പോലീസ് അവസാനിപ്പിക്കുന്നു.പക്ഷേ പെട്ടെന്ന് കിട്ടിയ ചില നിഗമനങ്ങൾ തെളിവുകൾ ഒക്കെ കുറ്റവാളിയിൽ എത്തിപ്പെടുന്നു.
പതിഞ്ഞ താളത്തിൽ പോകുന്ന സിനിമ പിന്നീട് കത്തികയറുന്നുണ്ട് എങ്കിലും കുറെയേറെ പരീക്ഷണങ്ങൾ കണ്ടത് കൊണ്ട് നമ്മിൽ വലിയ ചലനം ഒന്നും സൃഷ്ടിക്കുന്നില്ല..ബിജിഎം ആണ് സിനിമയുടെ നട്ടെല്ല്.
പ്ര.മോ.ദി.സം
No comments:
Post a Comment