കല്യാണം കഴിച്ച പെണ്ണ് ആദ്യരാത്രിയിൽ പദ്മിനി കാറിൽ ഒളിച്ചോടിയ അവസ്ഥ നിങ്ങൾക്ക് വന്നാൽ പിന്നെ നിങൾ ആ കാറിനെ സ്നേഹിക്കും എന്ന് തോന്നുന്നുണ്ടോ? നാട്ടിൽ നിങ്ങളുടെ ഇരട്ട പേര് പദ്മിനി എന്ന് കൂടി ആണെങ്കിൽ?
മനസ്സ് നിറച്ച തിങ്കളാഴ്ച നിശ്ചയം എടുത്ത സെന്ന ഹെഗ്ഡെ അടുത്ത ചിത്രം അല്പം പതറി പോയെങ്കിലും പദ്മിനിയിലൂടെ വീണ്ടും പ്രേക്ഷക മനസ്സ് നിറക്കുന്നു.
ഇത് ഒരു ഹാസ്യ ചിത്രമല്ല എന്നാലും ഇടക്കിടക്ക് നമ്മളെ പൊട്ടി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ധാരാളം സന്ദർഭങ്ങൾ ഉണ്ട്..
ഇതിൽ സജിൻ ചേറുകയിൽ എന്ന നടൻ അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട്..രാരീരം എന്ന പേരിൽ കിടക്ക കമ്പനി നടത്തുന്നവൻ ആണെങ്കിലും കാണാൻ അല്പം ടെറർ ആണെങ്കിലും പോത്ത് പോലെ കിടന്നുറങ്ങാൻ പറ്റും എന്ന് കിടക്കക്ക് പരസ്യം കൊടുക്കുമ്പോൾ ആ നിഷ്കളങ്കത നമ്മൾ തിരിച്ചറിയണം.
അത് കൊണ്ട് തന്നെയാണ് വുഡ്ബീ യുടെ ചില പ്രവർത്തികൾ അയാൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്..രണ്ടു മൂന്നു പേരുടെ കഥ പറഞ്ഞു അവസാനം എല്ലാം ഒരേ പാതയിലേക്ക് വരുന്നതാണ് കഥ പറച്ചിൽ...
നല്ല സിനിമ കാണണം എന്ന ആഗ്രഹം ഉള്ളവർക്ക് കുടുംബ സമേതം പോയി കാണാൻ പറ്റിയ അടുത്ത കാലത്ത് വന്ന നല്ലൊരു ഫീൽ ഗുഡ് മൂവി തന്നെയാണ് പദ്മിനി.
പ്ര .മോ. ദി .സം
Thanks, പടം കാണാൻ പറ്റാറില്ലെങ്കിലും നല്ല ഒരു അവലോകനം വായിക്കുമ്പോൾ തീർച്ചയായും ഒന്നു കാണാൻ തോന്നാറുണ്ട് . ശ്രമിക്കാം
ReplyDelete