നമ്മൾ ഒക്കെ തിയേറ്ററിൽ സിനിമ കാണുമ്പോൾ തുടക്കം തന്നെ സ്‌ക്രീനിൽ ഒരു സ്ത്രീയുടെ പുകവലി ദുരിതത്തിന്റെ ഒരു ന്യൂസ് റീൽ കാണിക്കുന്നുണ്ട്.. നമ്മൾ ഒക്കെ അത് കണ്ടു തീർക്കുന്നത് വളരെ കഷ്ടപ്പെട്ട് തന്നെയാണ്. ആരും തന്നെ ആ റീൽ ആസ്വദിച്ചു കാണാറില്ല..
റീലില് ഉള്ളത് സത്യമായ കാര്യമാണ് എങ്കിലും പുകവലിയുടെ ദൂഷ്യം ആണെങ്കിൽ പോലും കാണുന്നവർക്ക് അത് പ്രശ്നങ്ങൾ സൃഷ്ടിക്കും എങ്കിൽ അത് ഒരിക്കലും നേരായ രീതിയിൽ അവനിൽ എത്തിച്ചേരുക പ്രയാസം ആയിരിക്കും.. അത് നല്ല രീതിയിൽ നമ്മളെ ഗ്രഹിപ്പിക്കുവാൻ ചിലർക്ക് താല്പര്യം ഉണ്ടെങ്കിൽ അവർ അത് മനോഹരമായി അവതരിപ്പിച്ചു കാണിക്കും.
അതാണ് ധൂമം.. കർണാടകയിലെ പ്രശസ്ത ബാനർ ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത പാൻ ഇന്ത്യൻ ചിത്രം പറയുന്നത് പുകവലിയുടെ പ്രശ്നങ്ങളും അതിന്റെ പിന്നിലെ കളികളും ആണ്.
ലാഭത്തിനു വേണ്ടി എന്ത് വിഷവും മനുഷ്യനിൽ അടിച്ചേൽപ്പിക്കുന്ന പുകയില ബിസിനെസ്സ് രാജാക്കന്മാരുടെ ചതിയുടെ കുതികാൽ വെട്ടു കഥ കൃത്യമായി പറയുന്നതിൽ അണിയറക്കാർ നല്ല ഹോം വർക്ക് നടത്തിയിട്ടുണ്ട്.
പുകയില കൊണ്ട് കോടികൾ നേട്ടം ഉണ്ടാക്കുന്ന ഒരുവന്റെ കുടുംബത്തിലേക്ക് അതിന്റെ പാർശ്വഫലങ്ങൾ കാണിച്ചു കൊടുത്തു അവനെ ഓടിക്കുന്ന പുതുമയുള്ള പ്രതികാരത്തിന്റെ അവതരണം തന്നെയാണ് സിനിമയുടെ നട്ടെല്ല്..
അഭിനയിച്ചവരും പിറകിൽ നിന്നവരും ഒക്കെ ആത്മാർത്ഥമായി സഹകരിച്ച ചിത്രം നമുക്ക് കുറെയേറെ ചിന്തിക്കുവാൻ അവസരം നൽകുന്നുണ്ട്.. എങ്കിലും കുറച്ചു മുന്നേ എങ്കിലും ഈ ചിത്രം ഇറങ്ങിയിരുന്നെങ്കിൽ എന്ന് നമുക്ക് തോന്നിയേക്കാം
പ്ര.മോ.ദി.സം
You are really Excempollary !
ReplyDelete