നിങൾ എത്ര വലിയ സഖാവ് ആയാലും എന്തിന് മനസ്സിൽ എ പ്പോഴും നന്മയുള്ള മനുഷ്യസ്നേഹി ആയാലും നിർണായക വിഷയങ്ങൾ സ്വന്തം കാര്യമാകുമ്പോൾ നിലപാട്കളിൽ നിന്ന് ഒളിച്ചോടി സ്വാർഥനായി മാറി പോകും.
മുൻപ് ആരോ പറഞ്ഞ ഈ ഒരു പ്രവചനം ആണ് ഈ ചിത്രത്തിൻ്റെ ക്ലൈമാക്സ്.ഏതെങ്കിലും സംഘടനയിൽ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ മൊത്തം പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആൾക്കാർ എന്ന് കരുതരുത്..അവനു കുടുംബം ഉണ്ട് സുഹൃത്തുക്കൾ ഉണ്ട്...അവൻ അവരെ കൂടി പരിഗണിച്ച് മാത്രം തീരുമാനം കൈക്കൊള്ളും.
കാരണം അവനു മനുഷ്യനാണ്..അവനുമുണ്ട് എല്ലാവരെയും പോലെ വികാരങ്ങളും വിചാരങ്ങളും..അഴിമതിയിൽ പീഡനത്തിൽ അത് കൊണ്ട് മാത്രം ഒരു പാർട്ടിയിലെ ആൾക്കാർ മാത്രമല്ല പ്രതി ആകുന്നത്...മനുഷ്യനായ എല്ലാവർക്കും തെറ്റ് പറ്റും അത് ഏത് പാർട്ടി ആയാലും സംഘടന ആയാലും..അത് കൊണ്ട് തന്നെ ചിലരെ മാത്രം പർവതീകരിക്കുന്ന്തിൽ അർത്ഥമില്ല.
കണ്ണൂരിലെ പാർട്ടി പ്രവർത്തകൻ സെക്രട്ടറിയുടെ മകളെ തന്നെ അടിച്ചുകൊണ്ട് പോയി ഒളിച്ചോടിയപ്പോൾ നാട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ പറയുന്നത്.അതുകൊണ്ട് തന്നെ ആദ്യ പകുതിയിൽ രസകരമായ സിനിമ പിന്നീട് കാര്യമാകുന്നു.
സാധാരണ മാത്യൂ തോമസിൻ്റെ പരികർമ്മി ആയി മാത്രം സിനിമയിൽ കാണുന്ന നസ്ലെൻ ഇത്തവണ നായകനായി മാത്യുവിനെ പരികർമ്മി ആക്കുനുണ്ട് എന്നത് ഒരു വ്യത്യസ്തത ആണ്..അത് കൊണ്ട് തന്നെ നസ്ലെന് തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കിട്ടുന്നുണ്ട്.
ചെറിയ ചിത്രങ്ങൾ ചെയ്തു വിജയിപ്പിക്കുന്ന കൂട്ടത്തിലെ അംഗങ്ങൾ ഇവിടെയും ഒരുമിക്കുന്നു അവർ അതിനനുസരിച്ച് പ്രവർത്തിക്കുന്നു എന്നതിൽ കവിഞ്ഞു മറ്റൊന്നും ഈ ചിത്രത്തിൽ ഇല്ല
പ്ര .മോ .ദി .സം
No comments:
Post a Comment