പുതുമുഖ നായകനായ ബാലാജി ജയരാജിൻ്റെ വ്യത്യസ്ത രൂപങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഓരോരോ കാലത്തിലും നമ്മെ ചെറുതായി വണ്ടർ അടിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തെ മാറ്റി എടുക്കുവാൻ സംവിധായകൻ മനോജ് ശ്രമിച്ചിട്ടുണ്ട്.
മൂന്നു നാലു പ്രേമപരാജയങ്ങൾ കൊണ്ട് മനസ്സ് മരവിച്ചു ഫാദർ ആകുവാൻ വേണ്ടി പഠിക്കാൻ പോകുന്ന നായകന് തീവണ്ടിയിൽ വെച്ച് കണ്ട പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നു.അവളും ദൈവത്തിൻ്റെ പാതയിലേക്ക് ആണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ അവർ പരസ്പരം ഇഷ്ടപ്പെടുന്നു.
കർത്താവിനു വേണ്ടി ജീവിക്കാൻ തീരുമാനിച്ച അവർ എല്ലാം മറന്ന് കർത്താവിൻ്റെ സന്നിധാനത്തിൽ ജീവിതം സമർപ്പിക്കുവാൻ ദൈവപാതെയിൽ പോകുന്നു.
സ്വന്തം ആശയും അഭിലാഷങ്ങളും സ്വപ്നങ്ങളും വീട്ടുകാരുടെ "നേർച്ച"കൊണ്ട് നഷ്ടപ്പെടുന്നവരുടെ കഥയാണ് ഓശാന..പിറന്നു വീഴുമ്പോൾ തന്നെ ദൈവത്തിനു വേണ്ടി "ബലി"യാക്കപ്പെടുന്നവരുടെ കഥയാണിത്..
"സന്യാസം" എന്നത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ട കാര്യമാണ്..പക്ഷേ പലരും അത് പലരിലും അവർക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ അടിച്ചേൽപ്പിക്കുകയാണ്. അതിനു എല്ലാ മതങ്ങളും മത്സരവുമാണ്. എല്ലാ മതങ്ങളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ പ്രവണത ഉണ്ട്.
മേജോ ജോസഫിൻ്റെ കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ചിത്രത്തിൻ്റെ ആകർഷണമാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment