Friday, February 28, 2025

പൈങ്കിളി

 

ഈ ചിത്രത്തിന് ഇതിലും മികച്ച പേര് വെകിളി എന്നായിരുന്നു.ചിത്രം കണ്ടാൽ എന്തിനാണ് പൈങ്കിളി എന്ന പേര് വെച്ചത് എന്നൊരു ആശയക്കുഴപ്പം പ്രേക്ഷകരിൽ ഉണ്ടാവും വെകിളി എന്നായിരുന്നു എങ്കിൽ ഏകദേശം  ഒത്ത്പോയേനെ..



കാരണം മേൽപറഞ്ഞ "സാധനം" പിടിച്ചവരുടെ പടയോട്ടം ആണ് ചിത്രം.നായകൻ ആയാലും ശരി നായികയായാലും ശരി കൂട്ടുകാർ ആയാലും കുടുംബക്കാർ ആയാലും..എല്ലാം വെകിളി പിടിച്ചവർ...ചിരിപ്പിക്കാൻ വേണ്ടി പല പേക്കൂത്തുകൾ നടത്തുന്നുണ്ട് എങ്കിലും ഒന്നും വർക്ക്ഔട്ട് ആകുന്നില്ല.





കല്യാണതലേന്ന് സ്ഥിരം ഒളിച്ചോടുന്ന പെണ്ണ് ,എന്തിനാണ് അത് എന്ന് പിന്നീട് പറയുന്നുണ്ട് എങ്കിലും പ്രേക്ഷകർക്ക് ഇടയിലേക്ക്  അത്രക്ക് വിശ്വാസം വരുത്തുവാൻ തിരകഥക്ക് കഴിയുന്നില്ല...എല്ലാം ജന്നും അടച്ചു വിശ്വസിക്കുന്ന കാലം കഴിഞ്ഞു പോയി.



പതിനെട്ട് വയസ്സിനു ഉള്ളിൽ അതും നമ്പർ വൺ  ആയ ഹംഡ്രെഡ് പെർസെൻ്റ്  ലിറ്ററസി ഉള്ള നമ്മുടെ കേരളത്തിൽ  കല്യാണങ്ങൾ നടത്താൻ ശ്രമിക്കുന്നതും അത് ആരും അറിയാതെ പോകുന്നതും ഒക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ പറഞ്ഞെങ്കിൽ നന്നായേനെ..



നല്ല രീതിയിൽ പറഞ്ഞു പോകാമായിരുന്ന ചിത്രത്തിൻ്റെ താളം തെറ്റിയ തിരക്കഥയും ലോജിക്ക് ഇല്ലാത്ത സംഭവങ്ങളും മുഷിപ്പ് അനുഭവപ്പെടുത്തും...പെട്ടെന്ന് ഉണ്ടായ സ്റ്റാർഡം മുതലാക്കുവാൻ വേണ്ടി തട്ടിക്കൂട്ട് തിരക്കഥ അല്ലാതെ ഇത് തന്നെ ശ്രദ്ധിച്ചു ചെയ്തിരുന്നു എങ്കിൽ മികച്ച അനുഭവം ആയേനെ...



രേഖാചിത്രത്തിൽ മിന്നിച്ച് പ്രീതി നേടി പൊടുന്നനെ വന്ന  ഓശാനാക്കു ശേഷം വീണ്ടും വെറുപ്പിക്കുന്ന അഭിനയവുമായി അനശ്വര രാജൻ പ്രത്യക്ഷപ്പെടുന്നു.നായകനായ "അമ്പാൻ" പൊൻമാനിൽ തിളങ്ങിയ ശേഷം ഇതിലൂടെ ഗ്രാഫ് താഴേക്ക് കൊണ്ട് പോകുകയാണ്.


പ്ര.മോ.ദി.സം

No comments:

Post a Comment