എല്ലാ സ്നേഹത്തിനും അതിൻ്റേതായ വ്യാപ്തിയും അർത്ഥവുമുണ്ട്.. എല്ലാ സ്നേഹവും കോമൺ സെൻസ് ഉള്ളത് ആയിരിക്കണം.അതിൽ വേർതിരിവ് പാടില്ല.എല്ലാറ്റിനും അതിൻ്റേതായ മൂല്യം ഉണ്ടായിരിക്കും.മനുഷ്യർ പരസ്പരം ഇഷ്ടപ്പെടുന്നു..അത് എതിർലിംഗത്തിൽ പെട്ട ആൾക്കാർ തന്നെ ആയിരിക്കണം എന്ന് ഇപ്പൊൾ നിർബന്ധം ഇല്ല..പക്ഷേ ഇത്തരം സ്നേഹങ്ങളെ സമൂഹം അംഗീകരിക്കുന്നില്ല.
മുൻപൊക്കെ ആരും പുറത്ത് പറയാതെ ഉള്ളിൽ അടക്കി പിടിച്ചു നടന്ന ഇത്തരം സ്നേഹം ഇന്ന് പലരും മനസ്സ് തുറന്നു പുറത്ത് പറയുന്നു.സമൂഹം സംശയത്തിൻ്റെ കോണിൽ കൂടിയാണ് കാണുന്നത് എങ്കിൽ കൂടി ഒരേ ലിംഗത്തിൽ പെട്ട ആൾക്കാർ സ്നേഹിക്കുന്നതും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും ഇപ്പൊൾ സിറ്റികളിൽ അടക്കം സാധാരണമാണ്. ഗ്രാമങ്ങളിലേക്ക് അത് അത്ര പരിചിതമായിട്ടില്ല എങ്കിലും വരും കാലങ്ങളിൽ സംഭവിച്ചേക്കാം.
ഒരാളിൽ നമ്മൾക്ക് സ്നേഹവും നീതിയും സംരക്ഷണവും കിട്ടുന്നു എങ്കിൽ എന്തിന് ഒരേ ലിംഗത്തിൽപെട്ട ആൾക്കാർ തന്നെ വേണം എന്ന നിഗമനത്തിൽ രണ്ടു കൂട്ടുകാരികൾ ഒന്നിച്ചു മുന്നോട്ട് പോകുവാൻ തീരുമാനിക്കുകയാണ്.
സമൂഹം ആയിരുന്നു ഇവർക്ക് മുൻപ് വഴി മുടക്കി നിന്നിരുന്നത്.ഇങ്ങിനെ ഉള്ള ജീവിതങ്ങൾ നമ്മുടെ നാട്ടിൽ എത്രത്തോളം വിജയകരമായി തുടരുന്നു എന്ന കാര്യത്തിൽ വലിയ സംശയം സമൂഹത്തിനും മറ്റും ഉണ്ട്..അത് കൊണ്ട് തന്നെ വേറൊരു കണ്ണിൽ ആണ് ഇത്തരക്കാരെ സമൂഹം നോക്കി കാണുന്നത്.അതുകൊണ്ട് തന്നെ സമൂഹത്തിൽ ഇവർ പരിഹാസപാത്രം ആയി പോകുന്നുണ്ട്.
ഭർത്താവിന് ഉപേക്ഷിച്ച് മകൾക്കൊപ്പം കഴിയുന്ന അമ്മക്ക് മകൾ ഇത്തരത്തിൽ ഒരു ബന്ധത്തിൽ ഏർപ്പെട്ടാൽ ഉണ്ടാകുന്ന അസ്വസ്ഥതയും ഭീതിയും മകളുടെ ഭാവിയും സമൂഹത്തെ കുറിച്ചുള്ള ചിന്തകളും മറ്റുമാണ് സിനിമ പറയുന്നത്.മകളെ പിന്തിരിപ്പിക്കാൻ അവളുടെ അച്ഛനെയും കൂടി കൂട്ടി ഇത്തരം ബന്ധങ്ങൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിക്കുന്നു.
ജിസ് ജോയ് മലയാളത്തിൽ കാതൽ എന്ന പേരിൽ കൈകാര്യം ചെയ്ത വിഷയം തമിഴ് സിനിമയിൽ അദ്ദേഹത്തിൻ്റെ അവതരണത്തോടെ വിനീത്,രോഹിണി,ലിജോ മോൾ,വിനീത് ശ്രീനിവാസൻ സിനിമകളിൽ കണ്ട് പരിചയമുള്ള നടൻ(പേര് അറിയില്ല) കൂടി അഭിനയിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment