Wednesday, February 19, 2025

എമർജൻസി എക്സിറ്റ്

 

കന്നഡ സിനിമ കൂടുതലായി മറ്റുള്ളവർ കണ്ട് തുടങ്ങിയത് ,അതിൻ്റെ ഫാൻ ആയി മാറിയത് കെ ജി എ ഫിന് ശേഷമായിരിക്കും..മികച്ച സിനിമകൾ കന്നഡയിൽ വരുമെങ്കിലും അതൊന്നും ദേശം വിട്ടു അങ്ങിനെ പുറത്തേക്ക് പോകില്ലായിരുന്നു.ഇപ്പൊൾ മിക്ക സിനിമയും മൊഴി മാറ്റി വരുന്നുണ്ട് എന്ന് മാത്രമല്ല മുൻപത്തെ സിനിമകൾ ഒട്ടിട്ടി കേന്ദ്രീകരിച്ച് ഇറക്കുന്നുമുണ്ട്.




തൂർത്തൂ നിർഗമന എന്ന എമർജൻസി എക്സിറ്റ് എന്ന് അർഥം വരുന്ന ഈ സിനിമ മൂന്നാല് വർഷങ്ങൾക്ക് മുൻപ് തിയേറ്റർ റിലീസ് ആയ സിനിമയാണ്.അത് പ്ലാറ്റ്ഫോമിൽ വന്നത് ഈ അടുത്ത കാലത്ത് മാത്രവും.



ഒരു പരീക്ഷണ ചിത്രം എന്ന് വേണമെങ്കിൽ ഈ ഫാൻ്റസി സിനിമയെ വിശേഷിപ്പിക്കാം.സുനിൽ റാവു,ഹിത ചന്ദ്ര,സംയുക്ത ഹെഗ്ഡെ,സുധരാനി,അച്ചുത് ,രാജ് ഷെട്ടി അഭിനയിച്ച  ഹേമന്ദ് കുമാർ  സംവിധാനം ചെയ്ത ഈ ചിത്രം കൊല്ലപ്പെട്ട ആൾക്ക്   വീണ്ടും മൂന്നു ദിവസം കൂടി ജീവിക്കുവാൻ അവസരം നൽകുന്ന കഥ പറയുന്നു.



മടി എന്ന് പറഞ്ഞാല് ചില സമയത്ത് നമ്മിൽ എങ്ങിനെയൊക്കെയോ വന്നു ചേരുന്നതാണ്..ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ പെട്ടെന്ന് അതിനു ഭംഗം വരുമ്പോൾ നിരാശ പിടി കൂടി മടിപിടിച്ച വിക്രം വീട്ടുകാർക്കും ,സുഹൃത്തിനും കാമുകിക്കും അധിക പറ്റാവുന്നു.



ഉച്ചക്ക് ഉറക്കം ഉണർന്നു കുട്ടികളുടെ ഒന്നിച്ചു കളിച്ചു നടന്നു കൂട്ടുകാരൻ്റെ ചിലവിൽ രാത്രി വരെ കഴിയുന്ന മടിയനായി അവൻ ജീവിക്കുന്നു. ഒരു ആക്‌സിഡൻറിൽ പെട്ട് മരിച്ചു പരലോകത്ത് എത്തിയപ്പോൾ താൻ ചാവേണ്ട പ്രായം ആയിട്ടില്ല എന്നും പലതും ചെയ്തു തീർക്കുവാൻ ഉണ്ട് എന്നും അപേക്ഷിച്ചതിൻ്റെ പേരിൽ മൂന്നു ദിവസം കൂടി ഭൂമിയിൽ ജീവിക്കുവാൻ അവസരം കൊടുക്കുകയാണ്.


മടിയനായ വിക്രം മൂന്നു ദിവസം ചിലവഴിക്കുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. മടി പിടിച്ചു ഒന്നും ചെയ്യാതെയിരിക്കുന്ന കുറെ ജന്മങ്ങൾക്ക് താക്കീത് കൂടിയാണ് ഈ ചിത്രം..നമുക്ക് വേണ്ടി പല ഇഷ്ടങ്ങളും മോഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ചു ജീവിക്കുന്നവരെ കുറിച്ചോർക്കാതെ സ്വർത്ഥമായി ജീവിക്കുന്ന ആൾക്കാരെ കുറിച്ചുകൂടി ചിത്രം പറഞ്ഞു വെക്കുന്നുണ്ട്


പ്ര.മോ.ദി.സം


No comments:

Post a Comment