ബയോപിക്ക് ഒക്കെ സിനിമാറ്റിക് അംശങ്ങൾ കൂട്ടിച്ചേർത്തു സ്ഥിരം പാറ്റേൺ അല്ലാത്ത വിധത്തിലുള്ള സിനിമകൾക്കു പിന്നാലെ പോവാതെ മാറി ചിന്തിച്ചു നല്ല രീതിയിൽ എടുത്താൽ അത് കാണുവാൻ ആൾക്കാർ ഉണ്ടാകും.
അമരൻ എന്ന ചിത്രത്തിൻ്റെ വിജയത്തിൻ്റെ മുഖ്യഘടകം അത് തന്നെയായിരുന്നു ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും....നേതാവ് എന്ന അർഥം വരുന്ന ഈ ചിത്രത്തിൻ്റെ വിജയത്തിൻ്റെ കാരണവും ഈ രണ്ടു ഘടകങ്ങളും തന്നെയാണ്.
ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു ഫാൻസിനേ ഉണ്ടാക്കാൻ ശ്രമിക്കാത്ത സായ് പല്ലവി എന്ന മികച്ച അഭിനേത്രി തന്നെയാണ് അമരൻ പോലെ ഈ ചിത്രത്തിൻ്റെയും മുഖ്യ ആകർഷണം..വ്യത്യസ്തത നിറഞ്ഞ സ്റ്റെപ്പുകൾ കൊണ്ടുള്ള നൃത്തം കൊണ്ടും അഭിനയം കൊണ്ടും ജനപ്രീതി നേടിയ ആളാണ് അവർ..തൻ്റെ കരിയറിൽ ഏറ്റവും മികച്ച വേഷം ചെയ്തു നാഗചൈതന്യ കട്ടക്ക് നിന്നപ്പോൾ നല്ലൊരു ചലച്ചിത്ര അനുഭവമായി മാറി.
ഇവരുടെ കോംബിനേഷൻ സീനുകൾ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഇവരുടെ പ്രേമവും വിരഹവും അത് തിരിച്ചു പിടിക്കാനുള്ള ശ്രമവും ഒക്കെ ഓരോ പ്രേക്ഷകൻ്റെയും ഹൃദ് യത്തിലേക്ക് കുടിയേറുന്നുണ്ട്.
പാകിസ്ഥാൻ അതി ർത്തിയിലേക്ക് കയറിയത് കൊണ്ട് പിടിക്കപ്പെട്ടു അവിടെ ജയിലിൽ ആയ ഇരുപത്തിൽപരം മത്സ്യത്തൊഴിലാളികളുടെ ജയിലിലെ അനുഭവവും കരയിലെ ജീവിതവും സിനിമയാക്കിയപ്പോൾ അതിൽ ഓരോരുത്തരും മികച്ചു നിന്നു.
ദേവിശ്രീ പ്രസാദിൻ്റെ സംഗീതം കൂടിയായപ്പോൾ "ബുജികുട്ടി" എല്ലാവരാലും ഇഷ്ട്ടപെട്ടു പോകുകയാണ് എന്ന് സിനിമയുടെ കലക്ഷൻ സൂചിപ്പിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment