Sunday, February 23, 2025

ഇൻവെസ്റ്റ് കേരള

 


കേരളത്തിൽ നിക്ഷേപിക്കാൻ വേണ്ടി വമ്പന്മാർ മത്സരിക്കുന്നത്തിൻ്റെ ലക്ഷണങ്ങൾ ആണ് കഴിഞ്ഞ ദിവസം നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ മീറ്റിൽ കണ്ടത്. കൊച്ചിയിൽ നടന്ന മീറ്റിൽ നിക്ഷേപകരുടെ പോസിറ്റീവ് അപ്രോച്ച് കേരളത്തിൽ വ്യവസായങ്ങൾ കൂടുതൽ വരുന്ന ലക്ഷണങ്ങൾ തന്നെയാണ് കാണിക്കുന്നത്.

രണ്ടുദിവസമായി നടന്ന മീറ്റിൽ ഇപ്പൊൾ തന്നെ ഒന്നര ലക്ഷത്തിൽ പരം കോടിയുടെ ഇൻവെസ്റ്റ് കേരളത്തിൽ നടത്തുവാൻ പല ഗ്രൂപ്പും താൽപര്യം അറിയിച്ചിട്ടുണ്ട്..കേരളം മാറി കൊണ്ടിരുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ് ഇത്.


വ്യവസായത്തിന് കേരളം കൊള്ളില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കാൻ ഈ ഗവർണൻറ് ചെയ്യുന്ന പ്രവർത്തികൾ പ്രശംസനീയം തന്നെയാണ് .ഭരിക്കുന്ന പാർട്ടിയുടെ പോഷക സംഘടനകൾ ആണ് കേരളത്തിൽ വ്യവസായങ്ങൾ പൂട്ടിക്കുന്നതു് എന്ന ചീത്തപ്പേര് വളരെക്കാലമായി പ്രതിപക്ഷ പാർട്ടികൾ  പാടിനടക്കുന്നുണ്ട്.

യഥാർത്ഥത്തിൽ സമരം ചെയ്യുമ്പോൾ എല്ലാ യൂണിയനുകളും ഉണ്ടാകും എങ്കിലും പാളിപ്പോയാൽ അതൊക്കെ ചുവപ്പ് യൂണിയനു മേൽ ചാർത്തി കൊടുക്കുകയാണ് പതിവ്.കാരണം ആദ്യാവസാനം ചങ്കുറപ്പോടെ മുന്നിട്ടു നിൽക്കുന്നത് അവർ മാത്രമാണ്..മറ്റുള്ളവർ മാനേജ്മെൻ്റ് ഓഫറുകൾക്കും ഭീഷണിക്കും വഴങ്ങി ലക്ഷ്യത്തിൽ നിന്നും വ്യതിച്ചലിക്കുകയാണ് പതിവ്.

കേരളത്തിൽ വ്യവസായം തുടങ്ങുവാൻ സർക്കാർ തലത്തിലും പലതരത്തിൽ ഉള്ള   കടമ്പകൾ  അഭിമുഖീകരിക്കണം എന്നത് മുൻപ് വലിയ പ്രശ്നം തന്നെ ആയിരുന്നു.ലൈസൻസ്,വൈദ്യുതി,മറ്റു സുരക്ഷ ഉറപ്പാക്കൽ എന്നിവക്ക് കുറെയേറെ ഓഫീസുകൾ കയറി ഇറങ്ങണം എന്നതും അതൊക്കെ പാസായി കിട്ടാൻ വലിയ "ബുദ്ധിമുട്ടുകൾ" സഹിക്കണം എന്നതും ഇവിടെ വരുന്ന വ്യവസായികൾക്ക് പിന്നോട്ടടിക്കാൻ അവസരം ഉണ്ടാക്കിയിരുന്നു.

ഇപ്പൊൾ ഒരു വ്യവസായ സംരംഭവും ചുവപ്പുനാടയിൽ കുടുങ്ങി പോവില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വ്യവസായികൾക്ക്  വലിയ പ്രതീക്ഷ തന്നെയാണ്. ഒരു വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സര്ക്കാര് ചേർത്ത് പിടിക്കും എന്നുറപ്പിക്കാം.

ഇത്രയും ലക്ഷം കോടികൾ ഇൻവെസ്റ്റ് ചെയ്യുവാൻ വ്യവസായികൾ താൽപര്യം പ്രകടിപ്പിച്ചത് കൊണ്ട് അത് വെറും പ്രഖ്യാപനം മാത്രമായി പോവാതെ എത്രയും പെട്ടെന്ന് അത് കേരളത്തിലേക്ക് എത്തിക്കുവാൻ സര്ക്കാര് നടപടികൾ തുടരണം..ഇപ്പൊൾ കാണുന്ന പ്രസരിപ്പും താൽപര്യവും അവർ ഇവിടെ ഇൻവെസ്റ്റ് ചെയ്യുന്നതോടെ നിന്ന് പോകരുത്..അവർക്ക് എപ്പോഴും സർക്കാരിൻ്റെ കരുതലും തണലും ഉണ്ടാകണം.

തൊഴിൽ മേഖലയിൽ തർക്കങ്ങൾ ഉണ്ടാവില്ല എന്ന ഉറപ്പ് തരാൻ കഴിയില്ല എന്ന് യൂണിയൻ നേതാക്കൾ പറഞ്ഞത്  നിക്ഷേപകരും മുഖവിലക്ക് എടുക്കണം.. വ്യവസായങ്ങൾ പൂട്ടിക്കും എന്ന അർഥത്തിൽ അല്ല അവർ അങ്ങിനെ പറഞ്ഞത് തൊഴിലിടങ്ങളിൽ ചൂഷണം അനുവദിക്കില്ല എന്ന ധ്വനി യാണ് അതിൽ ഉള്ളത്.

മാന്യമായി ജോലി ചെയ്യുന്നവർക്ക് മാന്യനായ വേതനം കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ തൊഴിലിടങ്ങളിൽ ഉള്ളൂ..തൊഴിലാളികളെ ചൂഷണം ചെയ്ത് കീശ വീർപ്പിക്കുവാൻ ശ്രമിച്ചാൽ അവർ അതിനെതിരെ പ്രതികരിക്കും..കേരളത്തിൽ പ്രതികരണശേഷി അല്പം കൂടുതലുമാണ്..സംഘടന ബലവും..


അതുകൊണ്ട് സര്ക്കാര് ഈ കാര്യത്തിലും ഒരു അവലോകനം നടത്തേണ്ടതാണ്.തൊഴിലിടങ്ങളിലെ തർക്കങ്ങൾ ഒഴിവാക്കുവാൻ കൂടി സര്ക്കാര് മുന്നിട്ടിറങ്ങണം.കോടികൾ നിക്ഷേപിക്കുന്നവർക്ക് അത് പെട്ടെന്ന് തിരിച്ചുപിടിക്കാൻ ആഗ്രഹം ഉണ്ടാകും..അതിനു സർക്കാരും തൊഴിലാളികളും മാനേജ്മെൻ്റും പരസ്പരം കൈകോർക്കേണ്ടത് അത്യാവശ്യമാണ്..കേരളം വളരട്ടെ..ഇവിടെ അനേകം വ്യവസായങ്ങൾ ഉണ്ടാകട്ടെ.. തൊഴിൽ അവസരങ്ങൾ വർദ്ധി ക്കട്ടെ...തൊഴിൽ തേടി  ജനങ്ങൾ കേരളം വിട്ടുപോകാത്ത നല്ലൊരു കാലം വരട്ടെ..


അതിനുവേണ്ടി ജാതി മത രാഷ്ട്രീയം മറന്നു നമുക്ക് ഒന്നായി കൈകോർക്കാം..


പ്ര.മോ.ദി.സം

No comments:

Post a Comment