ദാവീഥിൻ്റെയും ഗോലിയത്തിൻ്റെയും കഥ അറിയില്ലേ...ആരാണ് ഹീറോ ആരാണ് വില്ലൻ എന്ന് നമുക്ക് കൺഫ്യൂഷൻ നൽകുന്ന കഥ..തുടക്കത്തിൽ ഈ കഥ എന്തിനാണ് പറയുന്നത് എന്നൊരു സംശയം വന്നേക്കും..പക്ഷേ സിനിമക്ക് അത്രക്ക് അനുയോജ്യമായിട്ടാണ് പിന്നീട് അങ്ങോട്ട് ഉള്ള സംഭവങ്ങൾ.
സിനിമ സെലിബ്രിറ്റി സെക്യൂരിറ്റി ജോലിക്ക് മാത്രം പോകുന്ന മടിയനായ അബു ഒരിക്കൽ ലോക ബോക്സിങ് ചാംപ്യൻ്റെ പരിപാടിക്ക് സെക്യൂരിറ്റി ജോലിക്ക് പോകുന്നു.അവിടെ വെച്ച് ഉണ്ടാകുന്ന ചില സംഭവങ്ങൾ അബുവിൻ്റെ ജീവിതം മാറ്റി മറീക്കുന്നതാണ് പ്രമേയം.
ഇത് വെറും ഒരു ഇടിപടമല്ല ,ഇടിയും അതുമായി ഉണ്ടാകുന്ന സംഭവങ്ങളും കുടുംബകഥയുമായി ഇഴ ചേർത്തുവെച്ച് മനോഹരമായി പറഞ്ഞിരിക്കുന്നു.ചിത്രത്തിൻ്റെ കഥയും ക്ലൈമാക്സും ഒക്കെ ഏകദേശം ഊഹിക്കുന്ന പോലെ തന്നെയാണ് പോകുന്നത്. എങ്കിൽ കൂടി അത് പറഞ്ഞിരിക്കുന്ന രീതി സിനിമ ബോറടി ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.
പെപ്പയുടെ പരിണാമം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഫ്ലാഷ് ബാക്ക് സീനിൽ പേപ്പെയൂടെ ലുക്ക് അടിപൊളിയായിട്ട് ഉണ്ട്...എങ്കിലും പേപ്പെ എന്തുകൊണ്ട് ഒരു ജോലിക്ക് പോകാതെ ഭാര്യയെ കൊണ്ട് ജോലി ചെയ്യിച്ചു തിന്നു കുടിച്ചു നടക്കുന്നു എന്നത് മാത്രം ഉൾക്കൊള്ളുവാൻ പറ്റുന്നില്ല..
കൊച്ചിയിൽ ഒരു കാലത്ത് വലിയ രീതിയിൽ അറിയപ്പെട്ട ഒരാള് പിന്നെ എന്തുകൊണ്ടു് അതെ നാട്ടിൽ ജീവിക്കുമ്പോഴും മറ്റുള്ളവർ തിരിച്ചറിയുന്നില്ല എന്നതും പോരായ്മയായി തോന്നി.സെക്കൻ്റ് ഹാഫ് കഥ നടക്കുന്ന നാട്ടിൽ ജീവിച്ചു പിന്നെ തിരിച്ചു കൊച്ചിക്ക് പോകുന്നത് ആണെങ്കിൽ വിശ്വസ്യമായേനെ...
"കാണാത്ത മീനിനെ കായലിൽ നിന്നും പിടികുന്ന നമ്മൾക്കാണോ കണ്ടവനെ കരയിൽ നിന്നും പിടിക്കാൻ പാട്.." തുടങ്ങിയ അടിപൊളി ഡയലോഗ് ഉണ്ടെങ്കിലും പ്രേക്ഷകർ അത്രക്ക് അത് ഏറ്റെടുത്തു കാണുന്നില്ല
പ്ര.മോ.ദി.സം
No comments:
Post a Comment