Tuesday, February 18, 2025

ധൂം ദാം

 

ഹിന്ദി സിനിമ പഴയ പ്രതാപം തിയേറ്ററിൽ നിലനിർത്താത്തത് കൊണ്ട് ഇപ്പൊൾ പല  സിനിമകളും ഡയറക്ട് ആയി പ്ലാറ്റ്ഫോമിൽ വരുന്നുണ്ട്. ഈ വാലൻ്റൈൻ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത പ്രതിക് ഗാന്ധി ,യാമിനി ഗൗതം ചിത്രമാണ് ധൂം ദാം.


വെറ്റിനറി ഡോക്ടർ കല്യാണം കഴിക്കുന്നത് അച്ചടക്കമുള്ള മിടുക്കിയായ കുട്ടിയെ ആയിരുന്നു.ആദ്യരാത്രി ആഘോഷം തുടങ്ങുമ്പോൾ മുറിക്ക് മുട്ടു കേട്ട് തുറന്ന അവർക്ക് അവർ പോലും അറിയാത്ത ഒരു പ്രശ്നത്തെ തുടർന്ന് മുറി വിട്ടു ഓടേണ്ടി വരുന്നു.പിന്നാലെ അവരെ പിന്തുടരുന്നവരും...


അവരുടെ ജീവിതത്തിന് പോലും ഭീഷണിയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിൻ്റെ സത്യാവസ്ഥ കണ്ടുപിടിക്കണം എങ്കിൽ അവിചാരിതമായി അവരിൽ വന്നു ചേർന്ന മെമ്മറി കാർഡ് കിട്ടിയെ തീരൂ എന്നറിവിൽ എന്ന് രാത്രി വല്ലാത്ത ഒരു അവസ്ഥയിലേക്ക് അവർ എത്തിപ്പെടുന്നു.


കൂടാതെ അവരുടെ മാതാപിതാക്കളെയും ചിലർ ഇതിൻ്റെ പേരിൽ ബന്ധി യാക്കുമ്പോൾ എന്ത് വിലകൊടുത്തും തങ്ങളുടെ കയ്യിൽ ഉണ്ടെന്ന് എതിരാളികൾ വിശ്വസിക്കുന്ന കാര്യം തേടി പോവുകയാണ്.



അന്ന്  രാത്രി അതും തേടിയുള്ള അവരുടെ സാഹസിക യാത്രയാണ് ചിത്രം പറയുന്നത്.ഓരോരോ കടമ്പ കഴിയുമ്പോഴും തങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ പറ്റുന്നില്ല എന്ന തിരിച്ചറിവിൽ അവർ അന്ന് രാത്രി മുഴുവൻ ഓടുകയാണ്.



താൻ കല്യാണം കഴിച്ച പെണ്ണ് വെറും പാവത്താൻ അല്ലെന്നും സർവ്വ കലാവല്ലഭയാണെന്നും അയാൾക്ക് അന്നത്തെ യാത്രയിൽ മനസ്സിലാവുന്നു.എല്ലാത്തരം ഉഡായിപ്പും കൈവശം വെച്ചിരുന്നവൾ ആണെന്ന് അയാള് മനസ്സിലാക്കുന്നു.


കുറെയേറെ സിറ്റുവേഷൻ തമാശകളും പാട്ടും സാഹസിക യാത്രകളും ഒക്കെയായി ഒരു സാധാരണ ചിത്രം ..ഒ ട്ടി ട്ടി ആയതിനാൽ നിങ്ങളുടെ സമയം അനുസരിച്ച് കണ്ട് തീർക്കാവുന്നതാണ്.


പ്ര.മോ.ദി.സം

No comments:

Post a Comment