മദ്രാസിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് എന്ന് ടൈറ്റിലിൽ എഴുത്ത് ഉള്ളത് കൊണ്ട് തന്നെ പ്രസാദ് മുരുകൻ സംവിധാനം ചെയ്ത ചിത്രം ആൾക്കാർക്ക് മനസ്സിലാക്കാൻ അധികം കൺഫ്യൂഷൻ ഉണ്ടാകില്ല..അല്ലെങ്കിൽ ചില സംഭവങ്ങൾ ഇങ്ങിനെയൊക്കെ. സംഭവിക്കുമോ എന്ന് ഒരു സംശയം പ്രേക്ഷകർക്ക് ഉണ്ടായേനെ...
ഒരു പ്രസ്സ് വാഹനം എങ്ങിനെ ഒരേ സമയത്ത് രണ്ടു പേര് ഉപയോഗിക്കുന്നു എന്നൊരു കൺഫ്യൂഷൻ മാറാൻ എനിക്ക് സിനിമയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.അത് പോലെ മറ്റു പലർക്കും എഡിറ്റിംഗ് കൊണ്ടുണ്ടായ സംശയം സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിരിക്കും
കുറ്റകൃത്യം നടത്തിയ തോക്കു തെളിവ് നശിപ്പിക്കുവാൻ ഒരു എക്സ് ആർമിക്കാരൻ ഉപേക്ഷിക്കുന്നതും പിന്നീട് അത് പകരുടെ കയ്യിൽ എത്തി ധർമ്മത്തിനും അധർമ്മത്തിനും വേണ്ടി ഉപയോഗിക്കുന്നതുമാണ് സിനിമയുടെ കഥ.
നഗരസഭക്ക് വേണ്ടി കുപ്പ ജോലി ചെയ്യുന്ന സ്ത്രീ തൻ്റെ മകൾക്ക് വേണ്ടിയുള്ള പ്രതികാരത്തിന് വേണ്ടിയും,കല്യാണത്തിന് മുൻപ് കൃമിനൽ ആയ ആൾ ഭാര്യയുടെ ഓപ്പറേഷന് വേണ്ടി പണം കണ്ടെത്തുന്നതിനും,പത്രക്കാരൻ തൻ്റെ ജാതിയുടെ അന്തസ്സ് നിലനിർത്തുന്നതിനും, കുടുംബിനി തൻ്റെ ജീവിതം ചതിയിലൂടെ തകർത്ത ആളുകൾക്ക് നേരെയും പ്രയോഗിക്കുന്ന ആയുധം ചിലരിൽ പാളി പോകുന്നുണ്ട്.
നല്ല രീതിയിൽ ആസ്വദിക്കുവാൻ പറ്റിയ ചിത്രം മുൻപേ പറഞ്ഞത് പോലെ എഡിറ്റിങ്ങിലെ പരീക്ഷണം കൊണ്ടോ കൈപ്പിഴ കൊണ്ടോ ചിത്രത്തെ നല്ലപോലെ ബാധിച്ചിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment