പരാജയത്തിൻ്റെ പടുകുഴിയിൽ പെട്ട് ഉഴലുന്ന അക്ഷയ്കുമാർ അടുത്ത് വന്ന രണ്ടു ചിത്രങ്ങളിൽ കൂടിയാണ് അല്പം ഒന്ന് മെച്ചപ്പെട്ടു വന്നത്..ഈ ചിത്രം എന്തായാലും അദ്ദേഹത്തിൻ്റെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തി എന്ന് പറയാം.
ഇന്ത്യൻ എയർ ഫോഴ്സിൻ്റെ ആദ്യത്തെ എയർ സ്‌ട്രൈ ക്കിൻ്റെ കഥ പറയുന്ന ചിത്രത്തിൽ അക്ഷ്യയകുമാറിന് പുറമേ പുതുമുഖം വീർ പഹരിയ , സാറ അലി ഖാൻ,നിമ്രത് കൗർ എന്നിവർ അഭിനയിക്കുന്നു.അഭിഷേകും സന്ദീപും ആണ് സംവിധാനം.
ക്രിക്കറ്റ് ആവട്ടെ ,യുദ്ധം ആവട്ടെ ഭാരതവും പാകിസ്ഥാനും തമ്മിൽ ആണ് എങ്കിൽ അതിനു വലിയ പ്രാധാന്യം കൊടുക്കാറുണ്ട്..ശത്രു രാജ്യം ആയതു കൊണ്ട് തന്നെ പാകിസ്ഥാൻ്റെ പരാജയം നമ്മളിൽ ഉയർത്തുന്ന ഊർജം വളരെ വലുതാണ് . അത് മുതലെടുത്ത് തന്നെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്..അത് സിനിമയുടെ കലക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.
ഇന്ത്യ നടത്തിയ എയർ സ്‌ട്രെയിക്ക് വമ്പിച്ച വിജയം ആണെങ്കിലും വിജയ എന്ന സൈനികനെ കാണാതെ പോകുന്നു.നിർദേശങ്ങൾ ലംഘിച്ചാണ് അദ്ദേഹം പാകിസ്ഥാനിൽ ആക്രമണം നടത്തിയത് എന്നത് കൊണ്ട് തന്നെ ഫോഴ്‌സിന് അദ്ദേഹത്തിൻ്റെ തിരോധനത്തിൽ അന്വേഷണത്തിന് താൽപര്യം ഇല്ലായിരുന്നു.
അദ്ദേഹത്തിൻ്റെ സുഹൃത്ത് ,വഴികാട്ടി ആയ തനൂജ സ്വന്തം നിലക്ക് അന്വേഷിക്കാൻ ശ്രമിക്കുന്നു എങ്കിലും ആരും സഹായിക്കുന്നില്ല..മറ്റൊരു യുദ്ധത്തിൽ തടവുകാരാനായി കിട്ടിയ പാകിസ്ഥാൻ മേജറിൽ നിന്നും ചില വിവരങ്ങൾ കിട്ടുമ്പോൾ അതുമായി അദ്ദേഹം മുന്നോട്ടു പോകുന്നു. എന്നിട്ട് പോലും ഫോഴ്സ് അദ്ദേഹത്തെ നിരുത്സഹപ്പെടുത്തുന്നു.
വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് പാകിസ്ഥാനിൽ നിന്നും കിട്ടിയ ഒരു പാർസലിൽ ഉള്ള ബുക്കിൽ നിന്നും ചില സൂചനകൾ കിട്ടുകയും അതുമായി മുന്നോട്ട് പോയി കാര്യങ്ങള് അറിയുന്നത് മാണ് സിനിമ.
യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രത്തിൽ യുദ്ധവിമാനങ്ങളുടെ ആകാശകാഴ്ചകൾ അടിപൊളി ആയി ചിത്രീകരിച്ചിരിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment