ചില "താരങ്ങൾ"മേലെ ആകാശത്ത് എത്തി കഴിഞ്ഞാൽ പിന്നെ ഭൂമിയിലേക്ക് ഇറങ്ങുക എന്നത് വലിയ സാഹസമായിരിക്കും.
അത് കൊണ്ട് തന്നെ മാസ് കാണിക്കുന്ന സൂപ്പർ താരങ്ങൾ അത്തരം ചിത്രങ്ങൾക്ക് മാത്രമേ ഡേറ്റ്സ് കൊട് ക്കുകയുള്ളൂ..അവൻ്റെ അതിമാനുഷിക കഴിവും മറ്റും കൊണ്ട് പ്രേക്ഷകരിലേക്ക് എത്തുക അതുകൊണ്ട് ലോജിക്ക് മടക്കി വെച്ച് അവരെ രസിപ്പിക്കുക അത് മാത്രമായിരിക്കും പിന്നീട് അങ്ങോട്ടുള്ള അവരുടെ സിനിമകൾ.പല താരങ്ങളും അതു കൊണ്ട് തന്നെ ഇത്തരം വാരികുഴിയിൽ പെട്ട് പോയിട്ടുണ്ട്.
എന്നാല് "തല അജിത്ത്" എന്ന സൂപ്പർ മാസ് നായകൻ വെറും സാധാരണക്കാരൻ ആയി വീണ്ടും എത്തുന്ന ചിത്രമാണ് വീഡാമുയർച്ചി. മുൻപും അദ്ദേഹം മാസ് വിട്ടു സാധാരണക്കാരൻ ആയി വന്നു ചിത്രം സൂപ്പർ ഹിറ്റു ആക്കിയിട്ടുണ്ട്..ചിത്രീകരണം മുഴുവൻ വിദേശത്തും കഥ നടക്കുന്നത് അവിടെ ആയതുകൊണ്ടും കഥാപാത്രത്തിന് ആവശ്യം ഉള്ളത് കൊണ്ടും കോട്ടും സൂട്ടും അണിഞ്ഞാണ് വരുന്നത് എന്ന് മാത്രം.
ഇതിൽ വില്ലൻമാർ എടുത്തു അദ്ദേഹത്തെ ശരിയായ വിധത്തിൽ ഭീകരമായി പെരുമാറുന്നുണ്ട്..എന്തിന് വില്ലൻ്റെ അസിസ്റ്റൻ്റ്ൻ്റെ അസിസ്റ്റൻ്റ് പോലും എടുത്തു പെരുമാറിയിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയില് അദ്ദേഹം എത്തുന്നുണ്ട്....ഇപ്പൊൾ അദ്ദേഹത്തിലെ "നരസിംഹം" ഉണരുമെന്നും പതിവ് തമിഴു മസാല പോലെ അദ്ദേഹം ഉയിർത്തെഴുന്നേറ്റു തിരിച്ചടിച്ചു തിയേറ്റർ കുലുക്കുമെന്നും പ്രതീക്ഷിച്ചാൽ നമ്മൾ നിരാശപ്പെടും.
അജിത്തിൻ്റെ മാസ് എൻട്രി ,മാസ് ഡയലോഗ്,മാസ് ആക്ഷൻ എന്നിവയൊക്കെ പ്രതീക്ഷിച്ചു പോകുന്നവർക്ക് കൂടുതൽ നിരാശ നൽകുന്നത് ആണ് ബ്രയ്ക് ഡൗൺ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മകിഴ് തിരുമേനി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം. എന്നാലും സിനിമയില് കഥ ആവശ്യപ്പെടുന്ന അത്യാവശ്യമായ ചില ആക്ഷൻ സീനുകൾ ഉണ്ട്..അത് മാസ് എന്നല്ല കൊല മാസ് ആയിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്..ഹമ്മറിന് ഉള്ളിലെ ഫൈറ്റ് സീൻ കിടിലോൽക്കിടിലം.
പതിവ് മസാല കൂട്ടുകൾ പ്രതീക്ഷിക്കാതെ നല്ലൊരു അനുഭവം പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെടേണ്ടി വരില്ല..ചിത്രത്തിൻ്റെ പ്ലസ് പോയിൻ്റ് ക്യാമറയും സംഗീതവും അഭിനയവും തന്നെയാണ്..അസൈബ്ജാൻ ഹൈവേയ്‌കൾ അവിടെ നടക്കുന്ന സംഭവങ്ങൾ അത്രയ്ക്ക് മികവാർന്ന രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്.
അനിരുദ്ധ്ൻ്റെ ഒരു പാട്ട് ചില സമയത്ത് മുൻപ് ചില സിനിമകൾക്ക് ചെയ്തത് പോലെ ആവർത്തന വിരസത കയറി വരുന്നുണ്ട് എങ്കിലും മറ്റു പാട്ടുകൾ നന്നാക്കിയിട്ടുണ്ട് .
അഭിനയത്തിൻ്റെ കാര്യത്തിൽ നായകനും നായികയ്ക്കും പുറമേ പ്രതിയോഗികളും നന്നായി ചെയ്തിട്ടുണ്ട്..എന്തിന് വിദേശ താരങ്ങൾ പോലും അറിഞ്ഞ് കണ്ട് മികച്ച പ്രകടനം പുറത്ത് എടുത്തിട്ടുണ്ട്.
പന്ത്രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിയുന്ന ദമ്പതികൾ അവസാനമായി ഒന്നിച്ചു പോകുന്ന ഒരു യാത്രയിൽ സംഭവിക്കുന്ന അപ്രതീക്ഷിത പ്രശ്നങ്ങളും അതിനെ തുടരുന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.ഇവരുടെ ബന്ധത്തിൻ്റെ ആഴം ഒരു പാട്ടിലോ പത്ത് മിനിറ്റിൽ കുറഞ്ഞോ കാണിക്കുന്നതിന് പകരം വലിച്ചു നീട്ടി അര മണിക്കൂർ വരെ എത്തിച്ചത് അല്പം ലാഗ് അടിച്ചു എങ്കിലും ഇപ്പൊൾ ഉള്ള അജിത്ത് അല്ലാതെ ഹാൻസം ആയ ക്ലീൻ ഷേവ് ചെയ്തു കുട്ടപ്പനായ പ്രായം തീരെ തോന്നാത്ത അജിത്തിനെ കാണാൻ പറ്റും.
അധികം പ്രതീക്ഷ വെക്കാതെ ക്ലീൻ ആയ ഒരു സിനിമ അനുഭവിക്കണം എന്നു തോന്നുന്നു എങ്കിൽ നെഗറ്റീവ് പബ്ലിസിറ്റി ഒക്കെ അവഗണിച്ച് തീർച്ചയായും തീയേറ്ററിലേക്ക് പോകാം.
പ്ര.മോ.ദി.സം
No comments:
Post a Comment