ചില നിർമാതാക്കൾ മികച്ച സിനിമ ഉണ്ടാക്കുവാൻ വേണ്ടി ലാഭം നോക്കാതെ മുന്നോട്ട് വരും.മുൻപ് ഫ്രൈഡേ ഫിലിംസ് എന്ന ബാനറിൽ നല്ല നല്ല ചിത്രങ്ങളും ഭാവിയിലേക്കുള്ള കലാകാരന്മാരെയും മലയാള സിനിമയിലേക്ക് സംഭാവന ചെയ്തിരുന്നു.ഇപ്പൊൾ അടുത്തായി ഗുഡ് വിൽ എന്ന ബാനർ അത്തരം കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നത് മലയാള സിനിമക്ക് മുതൽക്കൂട്ടാണ്.ഗുഡ്‌വിൽ അടുത്തടുത്തായി ഇത്തരം ചിത്രങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി വരുന്നു.അത് കൊണ്ട് തന്നെ മികച്ച ആൾകൾക്ക് സിനിമ സാധ്യമാകുന്നു.
ഇമോഷണൽ ടച്ച് ഉള്ള മികച്ച ഒരു കൊച്ചു ചിത്രം എന്ന് വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.ഒരു വീടും മരണാസന്നയായ അമ്മയും അവരുടെ മക്കളും ഭാര്യയും കൊച്ചുമക്കളും ബന്ധുക്കളും കഥാപാത്രമാകുന്ന ചിത്രം ചില സമയങ്ങളിൽ മനസ്സ് വല്ലാതെ നോവിക്കുന്നുണ്ട്.
മരണക്കിടക്കയിൽ ഉള്ള നാരായണിക്ക് മൂന്നു മക്കൾ ആണ് .നടുവിലുള്ള മോനോട് ഒപ്പമാണ് നാരായണി തറവാട്ടിൽ താമസിക്കുന്നത്. ആശുപത്രിയിൽ മരണത്തോട് അവർ മല്ലടിക്കുന്നു. മൂത്തവനും ഇളയവനും അവിടേക്ക് അമ്മയെ കാണുവാൻ വരുന്നു. ഇരുപത്തി നാല് വർഷങ്ങൾക്ക് മുൻപ് അന്യജാതിയിലെ പെണ്ണിനെ വിവാഹം കഴിച്ചത് കൊണ്ട് പുറത്തായത് ആയിരുന്നു ഇളയ ആൾ.മൂത്തയാൾ ജോലി സ്ഥലത്തും...അവരൊക്കെ കുടുംബത്തോടെ അമ്മയെ കാണുവാൻ എത്തുകയാണ്. വർഷങ്ങൾക്ക് ശേഷം സഹോദരങ്ങൾ ഒന്നിക്കുകയാണ്.
എല്ലാവരും എത്തി ചേർന്നത് കൊണ്ട് നാരയണിയെ വീട്ടിൽ കൊണ്ടുവന്നു. അവർ മരണവും പ്രതീക്ഷിച്ചു ഇരിക്കുന്നു.മരണം അവരെ തിരിഞ്ഞു നോക്കാതെ ആവുമ്പോൾ തിരക്ക് പിടിച്ച മക്കൾക്കുണ്ടാകുന്ന അസ്വസ്ഥതയും ഷെയർ ഭാഗിക്കുന്നതിലെ പ്രശ്നങ്ങളും അതിനിടയിൽ കുടുംബത്തിൽ ഉണ്ടാകുന്ന അസാധാരണമായ ബന്ധവും ഒക്കെ വീടിനെ പ്രശ്നത്തിൽ കൊണ്ട് പോകുകയാണ്.
അലൻസിയർ,ജോജു,സൂരാജ് എന്നിവർ മക്കളായി മികച്ചു നിൽക്കുന്നു. താരതമ്യേന പുതുമുഖങ്ങളായ ടീനേജുകാർ പോലും അവരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്..
നമ്മുടെ കുടുംബങ്ങളിൽ സ്വത്തിൻ്റെ പേരിൽ ഉണ്ടാകുന്ന കശപിശയും അരുതാത്ത ബന്ധങ്ങളുടെ പേരിൽ ഉണ്ടാകുന്ന സംഘർഷങ്ങളും ഒക്കെ അതേപടി പകർത്തുന്നതിൽ സംവിധായകൻ ശരൺ വേണുഗോപാൽ വിജയിച്ചിട്ടുണ്ട്..ഇപ്പോഴത്തെ തലമുറക്ക് ബന്ധങ്ങളുടെ അർഥം കൃത്യമായി അറിയുവാൻ കഴിയുന്നില്ല എന്നതു കൂടി ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment