കുറെയേറെ നെഗറ്റീവ് റിപ്പോർട്ടുകൾ കണ്ടത് കൊണ്ട് തന്നെയാണ് ചിത്രം കാണുവാൻ പുറപ്പെട്ടത്.സൈബർ പോരാളികൾ നെഗറ്റീവ് അടിച്ചു നശിപ്പിച്ച പല സിനിമകളും എനിക്ക് അത്രക്ക് മോശം എന്ന് തോന്നിയിട്ടില്ല..വ്യക്തി വൈരാഗ്യം ,ഫാൻസുകൾ തമ്മിലുള്ള പ്രശ്നങ്ങൾ ,മതം,ജാതി ഒക്കെ പലരെയും കൊണ്ട് നെഗറ്റീവ് അടിപ്പിക്കുമ്പോൾ ചില നല്ല സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.
മമ്മൂക്കക്കു ഒപ്പം ചേർന്നു ഗൗതം വാസുദേവമേനോൻ അമിത ആത്മവിശ്വാസം ഇല്ലാതെ എടുത്ത ഒരു സിനിമയാണിത് എന്നാണ് കണ്ടപ്പോൾ തോന്നുന്നത്.അത് കൊണ്ട് തന്നെ അധികം പ്രതീക്ഷ വെക്കാതെ പോയി കണ്ടാൽ കുഴപ്പമില്ല..ഒരു സാധാരണ പടം കണ്ട് ഇറങ്ങാൻ പറ്റും..ഗൗതം മേനോൻ ചിത്രങ്ങളുടെ ലാഗിങ് ഈ ചിത്രത്തിലും മുഴച്ചു നിൽക്കുന്നുണ്ട്.
ഗൗതം മേനോൻ അറിയപ്പെടുന്നത് തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ കൂടിയാണ്.സൂര്യയെ സൂപ്പർ സ്റ്റാർ ആക്കിയ സംവിധായകൻ എന്ന് വേണമെങ്കിലും പറയാം..അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്ക് അതുകൊണ്ട് തന്നെ ഇവിടെയും തരംഗം സൃഷ്ടിക്കാൻ സാധിച്ചിരുന്നു.
അതുകൊണ്ട് അങ്ങിനെ ഉള്ള ഒരു സംവിധായകൻ മലയാളത്തിൽ സിനിമ എടുക്കുമ്പോൾ അതും മമ്മൂക്ക യെ നായകനാക്കി അദ്ദേഹത്തിൻ്റെ പ്രൊഡക്ഷൻ കീഴിൽ ആകുമ്പോൾ പ്രേക്ഷകർ സംതിങ് സ്പെഷ്യൽ പ്രതീക്ഷിക്കും. ആ പ്രതീക്ഷക്ക് ഒപ്പം നിൽക്കാൻ പറ്റാതെ പോയതാണ് നെഗറ്റീവ് വരാൻ കാരണം.
മമ്മൂട്ടി കമ്പനിയുടെ അവസാനത്തെ രണ്ട് ചിത്രങ്ങൾ കമ്പനിക്ക് അല്പം മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്.മമ്മൂക്ക ഫാൻസിന് മമ്മൂക്കയിൽ ഉള്ള അമിത പ്രതീക്ഷ തന്നെയാണ് കാരണം.
പോലീസിൽ നിന്നും പുറത്തായപ്പോൾ ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന ഡൊമിനിക്ക് തൻ്റെ ഹൗസ് ഓണർക്ക് കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്സ് ഉടമയെ തിരഞ്ഞു പോകുമ്പോൾ ചില മിസിംഗ് കേസുകൾ അതിനു പിറകിൽ ഉണ്ടെന്ന് മനസ്സിലാകുന്നു.
മിസിങ് കേസിന് പിന്നാലെ പോകുന്ന ഡൊമെനിക്കിന് അതിനു പിന്നിലെ പല കാര്യങ്ങളും രഹസ്യങ്ങളും കണ്ടെത്തുവാൻ പറ്റ്ന്നു. സിനിമ ഈ ഒരു ഭാഗം കൊണ്ട് തീരുന്നില്ല എന്ന നിലയിലാണ് അവസാനിപ്പിക്കുന്നത്. ഇതിൽ എടുത്തു പറയേണ്ട കാര്യം ചിത്രത്തിൻ്റെ ക്ലൈമാക്സ് ആണ്..അത് തന്നെയാണ് ചിത്രത്തിൻ്റെ ജീവനും..
പലരും പറയുന്നത് കേട്ടു മാത്രം സിനിമ കാണുവാൻ നിൽക്കാതെ കാണുവാൻ ആഗ്രഹിക്കുന്ന സിനിമ രണ്ടും കല്പിച്ചു പോയി കാണണം എന്ന് കൂടി സൂചിപ്പിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment