ബാല കുറെയേറെ മികച്ച ചിത്രങ്ങൾ എടുത്ത് കഴിവ് തെളിയിച്ച ആളാണ്.സൂര്യക്കും വിക്രമിനും മികച്ച വേഷങ്ങൾ നൽകി തമിഴു സിനിമക്ക് പിതാമഹൻ എന്ന ചിത്രം കൊണ്ട് തൻ്റെ മികവ് അടയാളപ്പെടുത്തിയ സംവിധായകൻ ആണ്.
നിലനിൽപ്പ് ഇല്ലാത്തത് കൊണ്ട് സിനിമയിൽ നിന്നും വിടവാങ്ങി പോകാൻ ഉറപ്പിച്ച നേരത്ത് വിക്രമിന് സേതു എന്നൊരു ചിത്രം നൽകി പിടിച്ചു നിർത്തിയ സംവിധായകനുമായ ബാലയുടെ ഇപ്പൊൾ വരുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയുടെ അഭാവം പ്രകടമാകുന്നുണ്ട്. ആവർത്തന വിരസമായ എഴുത്തുകൾ അദേഹത്തിൽ നിന്ന് വരുന്നു.
സൂര്യയാണ് ഈ ചിത്രത്തിലെ നായകൻ എന്ന് അനൗൺസ് ചെയ്തു എങ്കിലും പിന്നീട് അരുൺ വിജയിയുടെ കയ്യിലേക്ക് ആണ് കഥാപാത്രം എത്തിയത്.അരുൺ നന്നായി ചെയ്തു എങ്കിൽ കൂടി സൂര്യക്ക് ലഭിക്കുമായിരുന്ന ബൂസ്റ്റ് കിട്ടിയില്ല. സൂര്യ ചിത്രത്തിൻ്റെ ന്യൂനത മുൻകൂട്ടി മനസ്സിലാക്കി കാണണം..എന്നാലും ചെയ്തിരുന്നു എങ്കിൽ അടുത്തകാലത്ത് സൂര്യ പേറി വരുന്ന "ചീത്തപ്പേര്" മാറ്റാമായിരുന്നു.
ആരുടെ മുന്നിലും തലക്കുനിക്കാത്ത അനാഥനായ മൂകനും ബധിരനുമായ ആൾ അധർമ്മം എവിടെ കണ്ടാലും ചോദ്യം ചെയ്യും..അത് വലിയ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.ദുരന്ത മുഖത്തു. നിന്നും കിട്ടിയ പെങ്ങളെ മാത്രം അല്പം ഭയക്കുന്ന അവനെ നല്ല നടപ്പിൻ്റെ പേരിൽ അന്ധരായ പെൺകുട്ടികൾ ഉള്ള ഒരു അനാഥാലയത്തിൽ ജോലിക്ക് വെക്കുന്നു.
അവിടുത്തെ ചില സഹപ്രവർത്തകരുടെ ചെയ്തുകൾ നേരിട്ട് കണ്ട അദ്ദേഹം അതിനെതിരെ പ്രതികരിക്കുന്നത് അയാളുടെ ജീവിതത്തെ മൊത്തം ബാധിക്കുന്നു.പലരുടെയും ഭാവി ആലോചിച്ചു ആരോടും കാര്യം വെളിപ്പെടുത്താതെ ശിക്ഷ ഏറ്റുവാങ്ങാൻ അയാള് തയ്യാറാവുന്നു.
വളരെ നല്ല സെൻ്റീമെൻസ് വർക്കൗട്ട് ആവുമായിരുന്ന ചിത്രത്തിൽ തിരക്കഥയുടെ ദൗർബല്യം കൊണ്ട് സിനിമയുടെ പൊരുൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ബാലക്ക് സാധ്യമാവുന്നില്ല..ബാലയുടെ മുൻ കഥകളുടെ ആവർത്തനം പോലെ വീണ്ടും വീണ്ടും പലതും മുൻകാല ചിത്രങ്ങളിൽ നിന്നും കയറി വരുന്നതിനാൽ നല്ലൊരു ആസ്വാദനവും ചിത്രം നൽകുന്നില്ല.
പ്ര.മോ.ദി.സം
No comments:
Post a Comment