Saturday, February 22, 2025

ഡാക്കു മഹാരാജ്

 

ബാലയ്യയെ സമ്മതിക്കണം..ഈ പ്രായത്തിലും അടുപ്പിച്ചടുപ്പിച്ചു ടോളിവുഡിൽ ഹിറ്റുകൾ ഉണ്ടാക്കുന്നതിൽ...യുവ തലമുറയുടെ അധിനിവേശത്തിൽ മെഗാ സ്റ്റാർ ചിരഞ്ജീവിക്കും നാഗർജുനക്കും അടിതെറ്റി കിടക്കുമ്പോൾ ആണ് ബാലയ്യ നേട്ടം കൊയ്യുന്നത്. 



അല്ലാതെ  ഈ പ്രായത്തിൽ ഉള്ള മറ്റുള്ളവർ ചെയ്യുന്നതുപോലെ ഇരുന്നും നടന്നും ചാരികിടന്നും മാത്രമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ടല്ല ബാലയ്യാ ടോളി വുഡ് ഭരിക്കുന്നത്..അത് പോലും പക്കാ ആക്ഷൻ ചിത്രങ്ങളിൽ കൂടി...നമ്മുടെ സുരേഷ് ഗോപി സ്റ്റൈൽ ചിത്രങ്ങൾ കൊണ്ട് കൂടി  ജനശ്രദ്ധ നേടിയ ആൾ ആണ്.


വിജയ് സിനിമ പോലെ കണ്ടിരിക്കാം എൻ്റർടെയിൻ ചെയ്യാം എന്നല്ലാതെ എല്ലാം ഒരേ അച്ചിൽ വാർത്ത സിനിമകൾ ആയിരിക്കും.തെലുഗു മസാല ചിത്രങ്ങൾ....രക്ഷകൻ റോൾ ,അടി ഇടി, പാട്ട്, എന്നിവ  സെൻ്റിമെൻസ്,സസ്പെൻസ് അകമ്പടിയോടെ ചേരുംപടി ചേർത്ത് തെലുങ്ക് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഐറ്റം.



ക്വാറി മാഫിയയുടെ പ്രവർത്തനം കൊണ്ട് അടുത്തടുത്തുള്ള ഗ്രാമങ്ങളിൽ വെള്ളം കിട്ടാതെ വന്നപ്പോൾ അതിനു പരിഹാരം ചെയ്യാൻ വന്ന എഞ്ചിനീയർ അവരുടെ നോട്ടപു്ള്ളി ആവുന്നു.


ഗ്രാമവാസികളും ഒത്ത് ചേർന്ന് മാഫിയ പോരാട്ടം അദ്ദേഹത്തെ ജയിലിൽ എത്തിക്കുന്നു.ഒരിക്കൽ  ഒരു കുടുംബം പ്രശ്നത്തിൽ ആണെന്ന് അറിയുന്ന അദ്ദേഹം ജയിൽ ചാടി മറ്റൊരു നാട്ടിൽ എത്തി അവിടെ ആ കുടുംബത്തിൻ്റെ രക്ഷകൻ ആകുന്നതും മുൻപത്തെ മാഫിയ വീണ്ടും ഇദ്ദേഹത്തെ തേടി വരുന്നതുമാണ് കഥ.


ഈ കുടുംബവുമായി എൻജിനീയർക്ക് ഉള്ള കണക്ഷൻ എന്താണ് ? എന്തിന്   അയാള് രക്ഷകൻ ആകണം എന്നതൊക്കെയാണ് പിന്നീട്...





ബാലയ്യയും,ബോബി ഡിയോള് വില്ലനുമായി വരുന്ന ചിത്രം ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം ഉള്ളതാണ്.. തട്ട് പൊലിപ്പൻ സ്റ്റണ്ട് രംഗങ്ങളും ഐറ്റം ഗാനങ്ങളും കൂടി ചിത്രത്തിന് ബോണസ് കൊടുക്കുന്നു.


പ്ര.മോ.ദി.സം


No comments:

Post a Comment