ഛത്രപതി ശിവജി മഹാരാജാവിനെ കുറിച്ച് അറിയാത്ത ആൾക്കാർ കുറവായിരിക്കും.ചില പുസ്തകങ്ങളിൽ കൂടി നമ്മൾ അദ്ദേഹത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്..എന്നാല് രണ്ടാമത്തെ മറാത്ത ചക്രവർത്തി സംഭജിയെ കുറിച്ച് നമുക്കുള്ള അറിവ് പരിമിതമാണ്. ഈ സിനിമ അദ്ദേഹത്തെ കുറിച്ച് വ്യക്തമായി പറയുന്നു. ശിവജിയുടെ മകൻ ആണ് അദ്ദേഹം.
ശിവജി സാവന്ത് രചിച്ച പുസ്തകത്തെ ആധാരമാക്കി ലക്ഷ്മി ഉത്തേകർ സംവിധാനം ചെയ്ത ചിത്രത്തിൽ വിക്കി കൗശൽ,രശ്മിക്ക് മന്ധന,അക്ഷയ് ഖന്ന എന്നിവരാണ് മുഖ്യവേഷത്തിൽ..ഒരു പീരിയോഡിക് ചിത്രം ആയതുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ സിനിമാറ്റിക് ഗിമിക്ക് ചേർത്ത് വെച്ച ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു
തങ്ങളുടെ അധിനിവേശത്തിന് തടസ്സമായി നിന്ന ശിവജിയുടെ കാലശേഷം ഭാരതത്തിൽ ആധിപത്യം സ്ഥാപിക്കുവാൻ ഔറംഗസീബിൻ്റെ മുഗൾ വംശം ശ്രമിക്കുന്നു എങ്കിലും അദ്ദേഹത്തിൻ്റെ മകൻ "സിംഹകുട്ടി" സംഭാജി ചക്രവർത്തി ആയപ്പോൾ മോഹം വീണ്ടും നീണ്ടു പോകുന്നു. ശിവജി സിംഹം ആയിരുന്നു എങ്കിൽ സംഭജി ഛാവ (സിംഹകുട്ടി )തന്നെ ആയിരുന്നു.
അതിഥികളെ ആദരപൂർവ്വം പരിചരിക്കുന്ന ഭാരതത്തിൻ്റെ സംസ്കാരം ചൂഷണം ചെയ്തു വിദേശിയർ ഇവിടെ പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ ഇതൊക്കെ അനുവദിക്കുവാൻ മറാത്ത രാജവംശം അനുവദിക്കുന്നില്ല..അവർ വിദേശി അധിനിവേശത്തെ എതിർത്തു യുദ്ധം ചെയ്യുന്നു...തങ്ങൾക്കൊപ്പം നിന്ന് ഇവിടുത്തെ രീതികൾ പാലിച്ചു ഇവിടുത്തെ സംസ്കാരം പരിപാലിക്കാൻ വിദേശികൾ തയ്യാറാകുന്നില്ല.
അവസരത്തിന് വേണ്ടി കാത്തു നിന്ന ഔറംഗസീബ് സമ്പാജിയുടെ പാളയത്തിൽ ഉള്ളവരെ മോഹിപ്പിച്ചു സ്വന്തം പാളയത്തിൽ കൊണ്ട് വന്നു ചതിയിലൂടെ സംഭാജിയെ തകർക്കുവാൻ ശ്രമിക്കുന്നതാണ് കഥ. ഭാരതത്തെ വെട്ടിമുറിക്കുവാൻ അധിനിവേശകാർ പണ്ട് മുതലേ അസംതൃപ്തരായ ആളുകളെ പണവും സ്വത്തും കൊടുത്ത് മോഹിപ്പിച്ചു സ്വന്തം ഇഷ്ട്ടങ്ങൾ നേടിയെടുത്തിരുന്നു.
വിക്കി കൗശൽ എന്ന നടൻ്റെ അഴിഞ്ഞാട്ടം ചിത്രത്തിൽ കാണാം.അദ്ദേഹത്തെ പരമാവധി ഉപയോഗപ്പെടുത്തിയ ചിത്രമാണിത്..അക്ഷയ് ഖന്ന ഔറംഗസീബ് ആയി തിളങ്ങി..മുഗൾ വംശത്തിൻ്റെ ക്രൂരതകളെ ഭംഗിയായി അവതരിപ്പിച്ചു അദ്ദേഹം കൊടും വില്ലൻ ആവുന്നുണ്ട്.
മതമാറ്റം അടക്കം നടത്തി ഭാരതത്തെ കീറിമുറിച്ച് ഭരണം നടത്തിയ വിദേശീയ അധിനിവേശം നന്നായി ചിത്രീകരിച്ച സിനിമക്ക് എ ആർ റഹ്മാന് മ്യൂസിക് നൽകിയിരിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment