ചില നിലപാടുകൾ സ്വാഗതാർഹമാണ്..
രാഷ്ടീയത്തിനുപരി നേട്ടങ്ങൾ കാണുമ്പോൾ ഒരു രാഷ്ട്രീയക്കാരൻ എതിർ ചേരിയിലുള്ള മറ്റുള്ളവരെ രാഷ്ട്രീയം മറന്ന് അഭിനന്ദിക്കുന്നത് കാണുമ്പോൾ തീർച്ചയായും നമ്മൾ കയ്യടിക്കണം..
മറ്റു സംസ്ഥങ്ങൾ പലവിധത്തിൽ നേട്ടങ്ങൾ കൊയ്യുമ്പോൾ നമ്പർ വൺ നമ്പർ വൺ എന്ന് കൊട്ടി ഘോഷിച്ചു നമ്മുടെ കേരളം രാഷ്ട്രീയക്കാരുടെ ഇടയിൽ പെട്ട് ഞെങ്ങി ഞെരിങ്ങി കിടക്കുകയായിരുന്നു.പ്രവാസി പണം ഉള്ളതുകൊണ്ട് മാത്രം ഉയർന്ന നിലവാരം കൈവന്ന നാടിൻ്റെ മുഖച്ഛായയും ജനങ്ങളുടെ ജീവിതത്തിൻ്റെ ക്രെഡിറ്റും രാഷ്ട്രീയക്കാർ അങ്ങ് ഏറ്റെടുത്തു. ഇവിടെ ഇതൊക്കെ സാധ്യമായത് ഭരിച്ചിരുന്ന പാർട്ടികളുടെ കഴിവ് കൊണ്ടല്ല എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.
തൊഴിലാളി സ്നേഹം പറഞ്ഞു വികസനത്തിന് എന്നും "തുരങ്കം"വെച്ചിരുന്ന ഒരു കൂട്ടം കഴിഞ്ഞ കുറെ വർഷങ്ങളായി വികസന പ്രവർത്തനങ്ങൾക്ക് മുൻപിൽ നിന്ന് നാടിൻ്റെ വികസനത്തിന്, പുരോഗതിക്ക് വേണ്ടി അശാന്തപരിശ്രമം നടത്തുന്നുണ്ട് എങ്കിൽ അതു കയ്യടിച്ചു പ്രോത്സാഹിപ്പിക്കണം അഭിനന്ദിക്കണം .അതാണ് ശശി തരൂർ ചെയ്തത്.
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചിന്തിക്കാൻ പറ്റാത്ത വിധത്തിൽ വികസനം ഉണ്ടായിട്ടുണ്ട്..റോഡുകൾ മികച്ച നിലവാരത്തിൽ പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്..പുതിയ ഹൈവേകൾ വന്നിട്ടുണ്ട്. തൊഴിൽ മേഖലയിൽ സമരവും മറ്റും കുറഞ്ഞു അത് വളരെ അധികം ശക്തിപെട്ടിട്ടുണ്ട്.ടൂറിസം മേഖലയിൽ വലിയ ഉണർവ് ഉണ്ടായിട്ടുണ്ട്..രാഷ്ട്രീയ എതിർപ്പിൻ്റെ പേരിൽ ഇതിൽ തന്നെ കുറെയേറെ കുറ്റങ്ങൾ ചൂണ്ടി കാണിക്കാൻ പറ്റും എങ്കിലും മൊത്തം വികസനം എടുക്കുമ്പോൾ അതൊക്കെ തുലോം കുറവാണ്.
അതാണ് ശശി തരൂർ പറഞ്ഞത്...അത് യാഥാർത്ഥ്യവും ആണ്..പക്ഷേ സ്വന്തം പാളയത്തിൽ ഉള്ള അടുത്ത പ്രാവശ്യം ഭരണം കിട്ടുമെന്ന് വിദൂര സ്വപ്നം ആണെങ്കിലും പ്രതീക്ഷിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് അഭിനന്ദന തുറന്നു പറച്ചിൽ വലിയ തിരിച്ചടിയായി പോയി.
സ്വന്തം പാളയത്തിൽ പട നയിക്കാതെ കിട്ടിയ ചില വമ്പൻ അവസരങ്ങൾ ഇടതു സർക്കാരിന് എതിരെ ഈ നേതാക്കൾ നടത്തി ജനമധ്യത്തിൽ ഇറങ്ങിയിരുന്നു എങ്കിൽ കോൺഗ്രസിനും മുന്നണിക്കും ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല.
മറ്റൊന്ന് താൻ പാർട്ടിയിൽ തഴയപ്പെടുന്നു എന്ന മോഹഭംഗത്തിൽ നിന്നാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ആദേഹത്തിൽ നിന്നും ഉണ്ടാകുന്നത് എങ്കിൽ ശശി തരൂരിനെ വെറും "ശശി"യായി മാത്രമേ ജനങ്ങൾ കാണൂ.
വാൽകഷ്ണം: അമേരിക്കയിൽ നിന്നും നാടുകടത്തിയവരെ വിലങ്ങും കൈയാമവും വെച്ച് കൊണ്ട് വന്നപ്പോൾ ശക്തമായി നിലപാട് എടുത്ത ആളും ശശി തരൂർ ആണ്. വ്യക്തമായ രേഖകൾ ഇല്ലാതെ ആർക്കും ഒരു രാജ്യത്തും കഴിയാൻ അവസരം ഇല്ല എന്നും അമേരിക്കയുടെ നിലപാട് സ്വാഗതാർഹം ആണെന്നും എന്നാല് ആ രാജ്യം തിരിച്ചയച്ച രീതി അംഗീകരിക്കാൻ കഴിയില്ല എന്നതും അദ്ദേഹം കൃത്യമായി വിളിച്ചു പറഞ്ഞു..ഇതും അവിടെക്കു നമ്മുടെ രാജ്യത്തെ കള്ളത്തരം കാട്ടി അപമാനിച്ചു പോയവർക്ക് ഒപ്പം നിന്ന കോൺഗ്രസിന് സഹിക്കാൻ പറ്റിയിട്ടില്ല.
പ്ര.മോ.ദി.സം
No comments:
Post a Comment