ഇപ്പൊൾ വരുന്ന അധിക സിനിമകളും ന്യൂ ജനറേഷൻ ആൾക്കാരെ തൃപ്തിപ്പെടുത്താൻ മാത്രമാണ്.അവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ ഒരുക്കുന്നതിനാണ് ഇപ്പൊൾ സിനിമക്കാർ മുന്നിട്ടിറങ്ങുന്നത്..അവർ മാത്രമാണ് തിയേറ്റർ കോംപ്ലക്സ് ലക്ഷ്യവും...
വിനോദത്തിനും മറ്റും പുതുതലമുറ ചിലവാക്കുന്ന തുക വലുതാണ്..ഏറെ സംഘർഷം നിറഞ്ഞതാണ് എന്ന് അവർ സ്വയം വിശ്വസിക്കുന്ന അവരുടെ ജീവിതത്തിൽ വിനോദത്തിനും മറ്റും വലിയ പ്രാധാന്യം ഉണ്ട്..ഇതിലും വലിയ കാര്യങ്ങള് ലേശം പോലും പിരിമുറുക്കം ഇല്ലാതെ അഭിമുഖീകരിച്ചു വിജയിപ്പിച്ചവർ ആയിരിക്കും അവരുടെ മാതാപിതാക്കൾ.
കേട്ടാൽ തല കുനിച്ചു പോകുന്ന പാട്ടുകളും സംഭാഷണങ്ങളും രംഗങ്ങളും കൊണ്ട് വാഴുന്ന ന്യൂ ജനറേഷൻ സിനിമകൾ തിയേറ്ററുകൾ ഭരിക്കുന്നു.ലോങ് റണ്ണിംഗ് ഇപ്പൊൾ ആർക്കും ആവശ്യമില്ലാത്ത കൊണ്ട് ചുരുങ്ങിയ കാലയളവിൽ ലാഭം ഉണ്ടാക്കുവാൻ ഇത് തന്നെ വഴിയെന്ന് സിനിമക്കാർ കരുതുന്നു.
അതുകൊണ്ട് തന്നെ തിയേറ്ററിൽ ഇപ്പൊൾ കുടുംബവുമായി സിനിമ കാണുവാൻ വരുന്ന ആളുകൾ കുറവ് ,നല്ല കുടുംബ ചിത്രങ്ങൾ അടുത്തകാലത്ത് വന്നു എങ്കിലും അതൊന്നും കാണുവാൻ ആൾക്കാർ ഉണ്ടായില്ല...പിന്നീട് ഒറ്റിട്ടി യില് വരുമ്പോൾ അതൊക്കെ ശ്രദ്ധ നേടുന്നു. കുടുംബങ്ങൾക്ക് ഇപ്പൊൾ വീട്ടിൽ ഇരുന്നു സിനിമ കാണുന്നതാണ് ഇഷ്ട്ടം.
മറ്റൊരു വശം കൂടിയുണ്ട്..ടിക്കെറ്റ് നിരക്ക് തന്നെ..മൂന്നാല് പേരടങ്ങുന്ന കുടുംബത്തിനു സിനിമ കാണണം എങ്കിൽ ടിക്കെറ്റ് നിരക്കിൽ തന്നെ നല്ലൊരു തുക പോകും...പിള്ളേർ ഉണ്ടെങ്കിൽ പപ്‌സ് കൊള്ളയും പോപ്പ്കോൺ കൊള്ളയുമായി തിയേറ്ററുകാർ നിൽക്കുമ്പോൾ സിനിമ കാണൽ മോഹത്തിന് അവസാനം കുറിക്കും..അതിനിടയിൽ ചിലർ തള്ളി മറീക്കുന്നത് കേട്ട് പോയി അത് തല്ലിപ്പൊളി സിനിമ ആണെങ്കിൽ....?
ബ്രോമൻസ് അങ്ങിനെ യുവത്വത്തിൻ്റെ ആഘോഷത്തിൻ്റെ കഥയാണ്..ആട്ടും പാട്ടും തമാശയും ഡാൻസും സാഹസിക യാത്രയും സംഭവങ്ങളുമായി ഒരു സിനിമ.
കാണാതെ പോയ ചേട്ടനെ അന്വേഷിച്ചു അനിയനും ചേട്ടൻ്റെ കൂട്ടുകാരും ഒക്കെ വേറൊരു നാട്ടിൽ എത്തുകയും അവിടുന്ന് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും മറ്റുമാണ് സിനിമ.
പ്ര.മോ.ദി.സം
No comments:
Post a Comment