അഞ്ചാറു വർഷം മുന്നേ ഇറങ്ങിയ ഹനീഫ് അധേനി ചിത്രത്തിൽ നായകൻ നിവിൻ പോളി ആയിരുന്നു.അതിലെ വില്ലൻ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ യൂം.അന്ന് നായകനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് മസിൽമാൻ ഉണ്ണി മുകുന്ദൻ ആയിരുന്നു എങ്കിലും ചിത്രത്തിന് തിയേറ്ററിൽ ചലനം സൃഷ്ടിക്കാൻ കഴിയാത്തതു കൊണ്ട് മാർക്കൊക്കും ആയുസ്സ് ഉണ്ടായില്ല.
പക്ഷേ സംവിധായകന് മാർക്കോവിൽ വിശ്വാസം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെയാണ് വർഷങ്ങൾക്ക് ശേഷം താൻ അവതരിപ്പിച്ച
മിഖായേൽ എന്ന ചിത്രത്തിലെ വില്ലൻ മാർക്കോ ,ചേട്ടൻ ജോർജ് എന്നിവർ വീണ്ടും വെള്ളിത്തിരയിൽ എത്തിയത്.
മലയാളത്തിലെ ഇതുവരെ ഇറ ങ്ങിയത്തിൽ വെച്ച് ഏറ്റവും വയലൻസ് നിറഞ്ഞ ഭയാനക ചിത്രം തന്നെയാണ് ഇത്.അത്രക്ക് ഭീകരമാണ് ചില രംഗങ്ങൾ..ചിലപ്പോൾ ഒക്കെ കണ്ണുകൾ ഇറുക്കി അടക്കാൻ തോന്നും.
ചോര സ്ക്രീനിൽ കാണിക്കാത്ത സീനുകൾ വളരെ കുറവാണ്.സംഘടങ്ങൾ ഇടക്കിടക്ക് വരുന്നത് കൊണ്ട് തന്നെ ചിതറി തെറിക്കുന്ന മാംസങ്ങളും ചീറ്റുന്ന ചൂട് ചോരയും..വയലൻസ് രംഗങ്ങൾക്ക് ഒരു കോംപ്രൊ മൈസ് സംവിധായകൻ കൊടുത്തിട്ടില്ല.
തന്നെ എടുത്തു വളർത്തിയ കുടുംബത്തിനു നേരെ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് മാർക്കോ നടത്തുന്ന പ്രതികാരമാണ് സിനിമ.അത് ഒരു ഒന്നൊന്നര പ്രതികാരമാണ്..രണ്ടര മണിക്കൂർ സിനിമ മുഷിയാതെ കാണുവാൻ രവി ബസൂറിൻ്റെ ബിജിഎം പ്രധാന പങ്കു വഹിക്കുന്നു...ക്യാമറമാൻ ആണ് മറ്റൊരു പോസിറ്റീവ്..
അതുകൊണ്ട് തന്നെ ഇമോഷണൽ രംഗങ്ങളും കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.ഒരു സിനിമ ഹിറ്റ് ആവണം എങ്കിൽ തീർച്ചയായും കുടുംബ പ്രേക്ഷകർ കയറിയിരിക്കണം എന്ന "അന്ധവിശ്വാസം" തകർക്കാൻ തന്നെയാണ് അണിയറക്കാരുടെ ശ്രമം.കുട്ടികളും സ്ത്രീകളും അടങ്ങുന്ന ലോല ഹൃദ്ധയമുള്ളവർ ഈ ചിത്രം കാണരുത് എന്നു അണിയറക്കാർ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നായകന് ബദലായി കട്ടക്ക് നിൽക്കുന്ന വില്ലൻമാർ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഷമ്മി തിലകൻ്റെ മകനും തിലകൻ്റെ കൊച്ചുമകനുമായ അഭിമന്യു തൻ്റെ തുടക്കം അവിസ്മരണീയമാക്കി. പിന്നെ പറയേണ്ടത് ജഗദീഷ്..ഈ വർഷം മുഴുവൻ വ്യതസ്ത ചിത്രത്തിലൂടെ നമ്മളെ വിസ്മയിച്ച അദ്ദേഹം ഇതിൽ കോഡൂർ വില്ലാനാവുന്നു.കൂട്ടിനു ടർബോ ഫെയിം കബീർ ദുഹാൻ കൂടി ക്ലൈമാക്സിൽ എത്തുന്നുണ്ട്.ഇതിന് എല്ലാറ്റിനും മുകളിൽ തന്നെയാണ് ഉണ്ണി മുകുന്ദൻ...ചില രംഗങ്ങളിൽ കാണികൾ എഴുന്നേറ്റു നിന്ന് കയ്യടി നൽകുന്നത് അദ്ദേഹത്തിൻ്റെ ഉയർച്ചയുടെ സൂചന തന്നെയാണ്..
നിങൾ എത്ര ഒതുക്കുവാൻ ശ്രമിച്ചാലും പ്രതിഭയുള്ളവൻ അതൊക്കെ തരണം ചെയ്തു നിങ്ങളെ കൊണ്ട് തന്നെ അംഗീകരിപ്പിക്കും എന്നത് ഇവിടെ യാദാർഥൃമാവുകയാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment