തുടങ്ങുമ്പോൾ സിനിമ പോകുന്ന വഴി ഇതായിരിക്കും എന്ന് തോന്നുമെങ്കിലും നമ്മൾ ചിന്തിക്കുന്ന വഴിയിലൂടെ ഒന്നുമല്ലാതെ പല വഴിക്ക് സഞ്ചരിച്ചു അവസന്നിക്കുന്നു.
"സ്വന്തം" മകനോടൊപ്പം ജീവിക്കുവാൻ വേണ്ടി സർവീസ് പ്രമോഷൻ പോലും വേണ്ടെന്ന് വെക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ തേടി അടിവാരം വാസു വരുമ്പോൾ കഥ അതുവഴി പോകുമെന്ന് നമുക്ക് തിന്നും എങ്കിലും ചില ഫ്ലാഷ് ബാക്ക് കൊണ്ട് വാസു സ്ഥലം വിടുന്നു.
പിന്നീട് ശബരിമല ആചാര ലംഘനം നടത്തിയതിൻ്റെ പേരിൽ ഭീഷണി ഉണ്ടാകുന്ന സ്തീക്ക് സുരക്ഷ നൽകുവാൻ പോകുമ്പോൾ താമസിക്കുന്ന വീട് മുൻപ് തെളിയിക്ക പെടാതെ പോയ ഒരു കൊലപാതകം നടന്ന വീടാണ് എന്ന് മനസ്സിലാക്കുന്നു.
അവിടെ കൊല്ലപ്പെട്ട യുവതിയുടെ പൂർവകാലം അന്വേഷിച്ചു പോകുന്ന അയാൾക് കൊലപാത്കിയെ കുറിച്ച് ചില സൂചനകൾ കിട്ടുന്നു. കാവലിൻ്റെ കൂടെ കൊലപാതക കേസ് കൂടി അയാൾക് ഏറ്റെടുക്കേണ്ടി വരുന്നു.
പലരും വന്നുപോയി ഓരോ കഥയുടെ പാത്രങ്ങൾ ആവുന്നു എങ്കിലും ഒരു കുറ്റാന്വേഷണ ചിത്രത്തിൻ്റെ മൂഡോ പിരിമുറുക്കം ഒന്നും തരാൻ സിനിമക്ക് കഴിയുന്നില്ല. ചില കഥാപാത്രങ്ങൾ ശരിയായി കഥയോട് കണക്ട് ചെയ്യുവാൻ സംവിധായകൻ ശ്രമിച്ചിട്ടുമില്ല.
എല്ലാ കുറ്റാന്വേഷണ ചിത്രങ്ങൾ പോലെ നമ്മെ കൺഫ്യൂഷൻ ആക്കുവാൻ ശ്രമിക്കുന്നു എങ്കിലും അതു നമ്മളെ വിശ്വസിപ്പിച്ചു കൊണ്ട് മുന്നേറാനും ശ്രമിക്കുന്നില്ല. നല്ല ബൂസ്റ്റ് ചെയ്തു കൊണ്ട് വന്ന ചില കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്ന് പോലും പൂർണമായി പറയുന്നുമില്ല.
സമയം കൊല്ലിയായി പോലും ഉപയോഗപ്പെടുത്താൻ പറ്റാത്ത ശരാശരിയിലും താഴെ ഉള്ള സിനിമ എന്ന് വേണമെങ്കിൽ പറയാം.
പ്ര.മോ.ദി.സം
No comments:
Post a Comment