Sunday, December 8, 2024

ഹിറ്റ്ലർ

  

തിരഞ്ഞെടുപ്പ് അടുപ്പിച്ചു ചെന്നയിൽ രാഷ്ട്രീയ പാർട്ടികളുടെ ആളുകളെ കൊന്നു കോടികൾ നഷ്ടമാകുന്നത് പോലീസിനും ഭരിക്കുന്ന പാർട്ടികൾക്കും വലിയ തലവേദന ഉണ്ടാക്കുന്നു.



ഇത് ഒക്കെ കള്ളപ്പണം ആയതു കൊണ്ട് തന്നെ പോലീസിൻ്റെ നേരായ അന്വേഷണത്തിൽ വലിയ കാര്യം ഇല്ലെന്നു തോന്നിയ സര്ക്കാര് തലങ്ങൾ അഭ്യന്തര വകുപ്പിനോട് രഹസ്യമായി അന്വേഷിക്കുവാൻ ഉത്തരവിടുന്നു.



പലരെയും കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോകുന്നു എങ്കിലും കാര്യമായ തെളിവുകൾ കിട്ടുന്നില്ല എന്ന് മാത്രമല്ല കോടികൾ നഷ്ടപ്പെടുകയും ചെയ്യുന്നു.



ബുദ്ധിമാനായ ഓഫീസറുടെ അന്വേഷണം ഒരു നാടിനെ ചുറ്റിപറ്റി പോകുമ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കുന്നു.


വോട്ട് തരുന്ന പൊതുജനങ്ങളെ എത്ര അമർച്ച ചെയ്തു സബാധിച്ചു കൂട്ടി വെച്ചാലും അതിൽ പ്രതികരിക്കുന്ന ഒരുത്തൻ ഉണ്ടെങ്കിൽ എന്നെങ്കിലും തിരിച്ചടി കിട്ടുമെന്ന് ഈ ചിത്രം നമ്മളെ ഓർമ്മിപ്പിക്കുന്നു.

രാഷ്ട്രീയ പോലീസ് അവിശുദ്ധ കൂട്ട് കെട്ടുകളും അതുകൊണ്ട് സാധാരണക്കാർക്ക് കിട്ടാത്ത നീതി ജനങ്ങൾ ഒത്തൊരുമിച്ച് നിന്ന് അവർക്കെതിരെ പോരാടി നേടിയെടുക്കുന്ന ചിത്രത്തിൽ ഗൗതം വാസുദേവനും വിജയ് ആൻ്റണിയും മുഖ്യ വേഷത്തിൽ എത്തുന്നു.

സാധാരണ വിജയ് ആൻ്റണി ചിത്രങ്ങൾ പോലെ അധികം ബഹളം ഇല്ലാതെ കൃത്യമായി കഥ പറഞ്ഞു പോകുന്ന രീതി ഈ ചിത്രവും പിന്തുടരുന്നു.


പ്ര.മോ.ദി.സം.

No comments:

Post a Comment