സൂറീയുടെ വ്യതസ്ത ക്യാരക്ടർ കൊണ്ടും പെരുമാൾ എന്ന പേരിൽ പോലീസ് സേനയെ വെറുപ്പിക്കുന്ന വിജയ് സേതുപതിയെ ചിലപ്പോൾ ഒക്കെ കാണിച്ചും ത്രിൽ അടുപ്പിച്ച ഒന്നാം ഭാഗം ഇഷ്ടപെട്ടവർക്ക് രണ്ടാം ഭാഗത്തിൽ അത്ര ആകർഷണം തോന്നില്ല.
പതിവ് അധികാര വർഗങ്ങളുടെ പാവങ്ങളുടെ നേർക്കുള്ള കുതിരകയറ്റം എതിർക്കുന്ന കഥ തന്നെയാണ് ഇതും പറയുന്നത്.ഒരു സ്കൂൾ വാധ്യാർ ആയിരുന്ന പെരുമാൾ എങ്ങിനെ നക്സലൈറ്റ് ആയി എന്നതും എന്ത് കൊണ്ട് അനീതിക്ക് എതിരെ ശബ്ദമുയർത്താൻ വേണ്ടി ഇറങ്ങി പുറപ്പെടുന്നു എന്നതും വെട്ട്രമാരൻ എന്ന സംവിധായകൻ പതിവ് രീതിയിൽ പറഞ്ഞു പോകുമ്പോൾ പുതുമ ഒന്നും ഇല്ലെന്ന്.മാത്രമല്ല സേതുപതിക്ക് കാര്യമായി ഒന്നും ചെയ്യുവാനും ഇല്ല.
പെരുമാൾ എന്ന നക്സൽ നേതാവിൻ്റെ അറസ്റ്റ് സമൂഹത്തിലും രാഷ്ട്രീയത്തിലും ഭരണത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് അഭ്യന്തര വകുപ്പ് അധികൃതർ നടത്തുന്ന ഉളുകള്ളികൾ ഒക്കെ കൃത്യമായി കാണിക്കുന്നുണ്ട്.
അധികാരികൾ തമ്മിലുള്ള വടംവലികളും പാരവെപ്പും കൊണ്ടും ഉന്നതസ്ഥങ്ങളിൽ എത്തുവാനുള്ള കുറുക്കുവഴികൾ തേടി ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും അതിനു ബലിയാടായി പോകുന്ന സേനയിലെ താഴ്ന്ന റാങ്കിലെ ആൾക്കാരെ കുറിച്ചും ചിത്രം പറയുന്നുണ്ട്.
സൂരിക്ക് ഈ ചിത്രത്തിൽ ഒന്നാം ഭാഗത്തെ അപേക്ഷിച്ച് ചെയ്യുവാൻ അധികം ഇല്ലെങ്കിലും ക്ലൈമാക്സിൽ അദ്ദേഹം കയ്യടി നേടുന്നുണ്ട്.. ഇളയരാജയുടെ സംഗീതം പലപ്പോഴും ആശ്വാസം നൽകുന്നുണ്ട്. മഞ്ജു വാര്യർ ഒക്കെ ഒരു പ്രാധാന്യവും ഇല്ലാത്ത വേഷത്തിന് വേണ്ടി തമിഴിൽ പോയി എന്ത് മലയാണ് മറിക്കുന്നത് എന്ന് തോന്നിപ്പോകും..
പ്ര.മോ.ദി.സം
No comments:
Post a Comment