Monday, December 16, 2024

കഥ ഇന്നുവരെ

 

ജീവിതത്തിൽ ഇതുവരെ പ്രേമിച്ചവർക്കും പ്രേമിക്കാത്തവർക്കും വേണ്ടി എന്ന ടാഗ് ലൈനിൽ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ.അതായത് എല്ലാവർക്കും ഒരുപോലെ കാണാൻ വേണ്ടി ഉണ്ടാക്കിയ സിനിമ എന്ന് സാരം.



നാല് പ്രണയകഥകൾ അതും പല സ്ഥലത്തെ പല സംഭവങ്ങളിലൂടെ പറയുന്ന കഥ അവസാനം കൂടി ചേർന്നതാണ് സിനിമയുടെ ഹൈലൈറ്റ്.




എല്ലാ പ്രേമങ്ങളും  അത്രക്ക് ശക്തമാണ്   എങ്കിലും സ്വന്ത ബന്ധ കടമകൾ കൊണ്ടും സാമൂഹിക,സാമ്പത്തിക,മാനുഷിക ഈഗോ പോലുള്ള വ്യത്യസ്ത കാരണങ്ങൾ കൊണ്ടും എതിർക്കപ്പെടുന്നു...




ജീവിതത്തിൽ എന്തു സംഭവിച്ചാലും ഒന്നിച്ചു ജീവിക്കും എന്ന്   തീരുമാനിച്ചു എങ്കിലും എങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം പ്രണയങ്ങൾ ഒക്കെ അവർ പോലും പ്രതീക്ഷിക്കാത്ത കാരണങ്ങൾ കൊണ്ട് മുറിവേറ്റു തകരുകയാണ്.




ആസ്വദിച്ചു കണ്ട് രസിച്ച പ്രണയങ്ങൾ ഇല്ലാതായി പോകുമ്പോൾ പ്രേക്ഷകരും വിഷമിക്കുകയാണ്.എങ്കിലും ക്ലൈമാക്സിൽ ചില കാര്യങ്ങള് കരുതി വെച്ചത് കൊണ്ട് സിനിമ വീണ്ടും ഹൃദ്യമായി മുന്നോട്ടു പോകുന്നുണ്ട്..




വളരെ കഷ്ടപ്പെട്ടു കുറെയേറെ പടിക്കെട്ടുകൾ കയറി ക്ഷീണിച്ചു അവശനായി നായകൻ അമ്പലത്തിൽ എത്തിയിട്ടും എന്തെ സ്വാമിയേ വണങ്ങാതെ മാറി നിൽക്കുന്നു എന്ന പ്രേക്ഷകരുടെ സംശയത്തിനും ചിത്രം അവസാനം കൃത്യമായ മറുപടി നൽകുന്നുണ്ട്.

പ്ര.മോ.ദി.സം

1 comment: