Thursday, December 19, 2024

നന്ദൻ

 

ജാതി വലിയൊരു സംഭവമാണ്.. ഈ കാലത്ത്  വലിയൊരു വിഷയവുമാണ്..ജാതിയും മതവും ഒന്നുമില്ല എന്ന് പറയുന്നവൻ പോലും സ്വന്തം ആവശ്യത്തിന് ജാതിയെയും മതത്തെയും മുറുകെ പിടിക്കും. അതു അധികാരത്തിന് വേണ്ടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.



രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയെ എതിർക്കും, മതത്തെ എതിർക്കും, മതേതരം എന്ന് പ്രസംഗിച്ചു നടക്കും..എന്നാല് ഇലക്ഷൻ വരുമ്പോൾ നോക്കിയാൽ മതി അവരുടെ സ്ഥാനാർത്ഥികൾ ജാതിയും മതവും നോക്കി തന്നെയായിരിക്കും..ഇരട്ടതാപ്പ് തന്നെയാണ് രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത്തിന് പ്രധാന പരിഗണന നൽകേണ്ടത്.




താണ ജാതിക്കാർ വലിയിടത്ത് ഉള്ളവന് എപ്പോഴും ചതുർഥി ആണെങ്കിലും അവൻ്റെ ആനുകൂല്യങ്ങളും അവകാശങ്ങളും അടിച്ചെടുക്കാൻ ഒരു ഉളുപ്പും കാണിക്കാറില്ല.അധികാരത്തിന് വേണ്ടി അവരെ ഒക്കെ ചൊൽപ്പടിക്ക് വെച്ച് അടിമകളാക്കി ഭരണം കൈയാളും..അധികാരത്തിൻ്റെ അപ്പം തിന്നും.



സംവിധായകൻ ഏറ ശരവണൻ ,ശശികുമാറിൻ്റെ നായകവേഷത്തിൽ അവതരിപ്പിക്കുന്നത് ജന്മിമാരുടെ കാലിനിടയിൽ പെട്ട് ജീവിതവും സ്വത്തും ഒക്കെ നഷ്ടപ്പെട്ട അധം കൃതരുടെ ജീവിതമാണ്.




വർഷങ്ങളായി ഭരിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്ത്  പെട്ടെന്ന് റിസർവേഷൻ ആയപ്പോൾ തൻ്റെ ചൊ ൽപ്പടിക്ക് നിൽക്കുന്നവനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കുന്നു.അയാളുടെ ഉത്തരവുകൾ ഒക്കെ റബ്ബർ സ്റ്റാമ്പ് പോലെ ചെയ്തു കൊടുത്തു എങ്കിലും ഒരിക്കൽ പോലും അവർ തങ്ങളെ തോളോട് ചേർത്ത് നിർത്തിക്കില്ല എന്ന് മനസ്സിലാക്കുന്നു .



 ചില കാര്യങ്ങളിൽ സ്വയം തീരുമാനം എടുത്തപ്പോൾ അയാള് ഉന്നത കുല ജാതരാൾ ആക്രമിക്കപ്പെടുകയും കുടുംബമടക്കം  നാട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു പോകുകയും ചെയ്യുന്നു.



അധികാരത്തിൻ്റെ വില മനസ്സിലാക്കി തൻ്റെ ആളുകളെ രക്ഷപ്പെടുത്തുവാൻ ഉള്ള ശ്രമ ങ്ങളുമാണ് "നന്ദൻ".അനീതിക്ക് എതിരെ  ഗ്രാമത്തിൽ ആദ്യമായി ശബ്ദം ഉയർത്തിയവൻ


പ്ര.മോ.ദി.സം

No comments:

Post a Comment