Wednesday, December 18, 2024

പല്ലൊട്ടി

 

"നമുക്ക് നമ്മുടെ അച്ഛനെയോ അമ്മയെയോ സഹോദരങ്ങളെയോ എന്തിന് കുടുംബക്കാരെയോ പോലും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കുവാൻ പറ്റില്ല.എന്നാല് നമുക്ക് ഇഷ്ടപെട്ട ഒരു കൂട്ടുകാരനെ തിരഞ്ഞെടുക്കാൻ നമുക്ക് കഴിയും.'"


ഇതാണ് ജിതിൻ രാജ് സംവിധാനം ചെയ്ത പല്ലൊട്ടി എന്ന സിനിമ നമുക്ക് നൽകുന്ന സന്ദേശം. തൊണ്ണൂറുകളിൽ ജനിച്ചവരുടെ നോസ്ട്രേജിയയുടെ കഥ പറയുന്ന ചിത്രം  സംസ്ഥാന സർക്കാരിൻ്റെ. മൂന്നു അംഗീകാരങൾ കരസ്ഥമാക്കിയിട്ടുണ്ട്.


സ്കൂൾ തൊട്ടു കൂട്ടുകാരായിരുന്ന കുട്ടികൾ വളർന്ന് വലുതായി ഇപ്പോഴും തങ്ങളുടെ ദൈവികമായ സുഹൃത്ത് ബന്ധം തുടരുന്ന കാഴ്ചയും അതിൻ്റെ ക്ലൈമാക്സും നല്ലൊരു സുഹൃത്ത് ഉള്ള ഏതൊരാളുടെയും ഉള്ളുലക്കും.കുട്ടികളുടെ സിനിമ ആണെങ്കിൽ പോലും ആർക്കും ആസ്വദിക്കുവാൻ പറ്റുന്ന തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.


ചെറിയ കുട്ടികളിലൂടെ ഭൂരിഭാഗം രംഗങ്ങളും കാണിച്ചു കഥ പറയുന്നത് കൊണ്ട് തന്നെ  ഭൂരിഭാഗം പ്രേക്ഷകരും തങ്ങളുടെ ബാല്യകാലത്തെ ഓർമകൾ അയവിറക്കിയിരിക്കും. പല്ലിൽ ഒട്ടി പിടിക്കുന്ന " പല്ലോട്ടി" മിട്ടായി അക്കാലത്തെ കുട്ടികളുടെ ഇടയിൽ സൂപ്പർ സ്റ്റാർ ആയിരുന്നു.


റാങ്കിൻ്റെയും മത്സരങ്ങളുടെയും വേദിയായി മാറിയ ഇന്നത്തെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ ചിത്രം അത്ര ഇഷ്ടപ്പെടില്ല..കാരണം അവർ ഒരിക്കലും അനുഭവിക്കാത്ത രസകരമായ കാലത്തിലേക്കാണ് ക്യാമറ ചലിപ്പിച്ചത്. 

അന്യഭാഷാ ചിത്രത്തിന് വേണ്ടി വിജയകരമായി പ്രദർശിപ്പിച്ചിരുന്ന ഈ ചിത്രത്തെ തിയേറ്ററിൽ നിന്നും നീക്കിയവർ നശിപ്പിക്കുന്നത് ഇതുപോലത്തെ നല്ല സിനിമകൾ ആണ്.

പ്ര.മോ.ദി.സം 

No comments:

Post a Comment