പത്തിരുപത് വർഷം മിലിട്ടറിയിൽ കുക്കായി നിന്ന് രാജ്യത്തിന് സേവനം ചെയ്ത ആൾ വിരമിച്ചപ്പോൾ ഒരു സെക്യൂരിറ്റി ഏജൻസിയിൽ ചേരുന്നു. പട്ടാളത്തിൽ അനുഭവിക്കാൻ പറ്റാത്ത കാവൽ ജോലിയിൽ അയാൾക്ക് ഭയങ്കര അഭിമാനം ആയിരുന്നു.
പത്ത് വർഷത്തിനിടയിൽ മൂന്നാമത്തെ മികച്ച സെക്യൂരിറ്റി ക്കാരൻ എന്ന ബഹുമതി കിട്ടുന്ന ദിവസം അയാള് കാവൽ നിന്ന ജ്വല്ലറിയിൽ നിന്നും മോഷണം പോകുന്നത് കൊണ്ട് ബഹുമതി മാത്രമല്ല ജോലിയും അഭിമാനവും വിശ്വാസവും പോകുന്നു.
കള്ളപ്പണം ആയതു കൊണ്ടോ എന്തോ ജ്വല്ലറി മുതലാളിക്ക് പരാതി ഇല്ലാത്തത് കൊണ്ട് പോലീസ് അന്വേഷണം ഉണ്ടാകുന്നില്ല..നിരപരാധി ആണെന്ന് തെളിയിക്കുവാൻ വേറെ വഴി ഇല്ലാത്തത് കൊണ്ട് സെക്യൂരിറ്റികാരൻ തൻ്റെ പരിധിയിൽ നിന്ന് കൊണ്ട് സ്വയം അന്വേഷണം ആരംഭിക്കുന്നു.
സാധാരണക്കാരുടെ നിത്യേനയുള്ള പ്രശ്നങ്ങളിൽ കൂടി തൂലിക ചലിപ്പിച്ചു കൊണ്ട് സാഗർ സംവിധാനം ചെയ്യുന്ന ഈ കൊച്ചു സിനിമ ആകർഷണീയമാണ്.
ജീവിക്കുവാൻ വേണ്ടി തുടങ്ങുന്ന ബിസിനസ് ഒക്കെ പൊട്ടി പാളീസായി മൂക്കറ്റം കടം കയറി ജീവിതം നശിച്ചു സ്വന്തം ഭാര്യ പോലും എപ്പോഴും കുറ്റപ്പെടുത്തുന്ന സാധാരണക്കാരൻ്റെ വേഷം മുരളി ഗോപി അഭിനയിച്ചു തകർത്തു..കൂടെ സെക്യൂരി ട്ടിക്കാരനായി ഇന്ദ്രൻസും മികച്ചു നിന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment