തൂത്തുക്കുടി ഗ്രാമീണ മേഖലയിലെ ഉപ്പ് ഉൽപാദിപ്പിച്ചു വിതരണം ചെയ്യുന്ന സ്ഥലത്തെ ലൈൻമാനും ഉപ്പ് കമ്പനി മുതലാളിയും കറൻ്റ് കട്ടെടുക്കുന്നതിനെ ചൊല്ലി മിക്കവാറും ദിവസങ്ങളിൽ പ്രശ്നം ഉണ്ടാകുമെങ്കിലും ബോർഡിലെ അധികാരികൾ കണ്ണടക്കുന്നത് കൊണ്ട് അയാൾക്ക് ഒന്നും ചെയ്യുവാൻ കഴിയുന്നില്ല.
അവിടുത്തെ തൊഴിലാളികളെ പീഡിപ്പിച്ചു പണിയെടുപ്പിച്ചതിന് എതിരെ വായ തുറക്കുന്നവരെ അപായപ്പെടുത്തുന്ന മുതലാളിക്ക് എതിരെ ഗ്രാമീണർക്ക് ഒന്നും ചെയ്യുവാൻ പറ്റാതെ വരുന്നു.
ലൈൻമാൻ മകൻ എൻജിനീയറിങ് കഴിഞ്ഞു വൈദ്യുതി ലാഭിക്കുന്ന പ്രോജക്ട് കണ്ടുപിടിച്ചു എങ്കിലും മുതലാളിയുടെ ഇടപെടലിൽ അത് വെളിച്ചം കാണാതെ നീണ്ടു പോകുന്നു.
നേരിട്ട് മുഖ്യമന്ത്രിയെ കാണുവാൻ ശ്രമിക്കുന്നു എങ്കിലും സാധാരണക്കാരന് അതൊക്കെ അപ്രാപ്യമാണ് എന്ന് മനസ്സിലാക്കി തിരികെ നാട്ടിൽ വന്ന് തൻ്റെ സ്വപ്നങ്ങൾ ഉപേക്ഷിച്ച് ജോലിക്ക് ശ്രമിക്കുന്നു.
സാധാരണക്കാരന് സമൂഹത്തിൽ ഉയർന്നു വരുവാൻ പല കടമ്പകൾ തണ്ടേണ്ടി വരുമെന്ന് ഈ ചിത്രം നമ്മളെ ഓർമ്മിപ്പിക്കുന്നു..പണമുള്ളവൻ,പിടിപാടുള്ളവൻ എന്ത് അധർമ്മം കാണിച്ചു വെച്ചാലും അയാളെ രക്ഷിക്കുവാൻ ഇഷ്ടംപോലെ ആൾക്കാർ ഉണ്ടാകും എന്ന് കൂട് ചിത്രം പറഞ്ഞു വെക്കുന്നു.
ചാർളി മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം പതിവ് തമിഴു മസാല ചിത്രങ്ങളിൽ നിന്നും അകന്നു പരീക്ഷണ ചിത്രങ്ങളുടെ ശ്രേണിയിൽ പെടുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment