ഈ സിനിമ കണ്ട് കഴിയുമ്പോൾ രണ്ടു കാര്യങ്ങളാണ് നമുക്ക് ചോദിക്കുവാൻ ഉണ്ടാകുക.ഇത്രയും നല്ല രീതിയിൽ സിനിമ എടുക്കാൻ അറിയുന്ന ആഷിക് അബു എന്തിനാണ് നീല വെളിച്ചവും നാരദനും ചെയ്തു പേര് കളയുന്നത് എന്ന്...
രണ്ടാമത്തേത് എന്തിന് കപട രാഷ്ട്രീയം കളിച്ചു സ്വയം വില കളഞ്ഞു ആരാധകരെ ശത്രുക്കൾ ആക്കുന്നു എന്നത്..ഒന്ന് രണ്ട് ചിത്രങ്ങൾ വിജയിച്ചപ്പോൾ താൻ സമൂഹത്തിലെ ഏതോ വലിയ ആൾ ആയി എന്ന നിലയിൽ താൻ വിശ്വസിക്കുന്നു എന്നു മറ്റുള്ളവരെ കൊണ്ട് വിശ്വസിപിച്ച പാർട്ടിക്ക് വേണ്ടി ഡയലോഗ് അടിച്ചു ചിലരെ വ്യക്തിഹത്യയടക്കം ചെയ്തു പേരെടുക്കാൻ നോക്കി...പക്ഷേ അതൊക്കെ ബൂമരംഗ് ആയി സ്വന്തം "പാളയ"ത്തിൽ നിന്നും തന്നെ തിരിച്ചു സ്വന്തം കുണ്ടിക്കു തന്നെ കിട്ടിയപ്പോൾ സമാധാനമായി.
ഒരു കലാകാരൻ ഏറെക്കുറെ മലിനമായ ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ അഭിപ്രായം പറയുമ്പോൾ രണ്ടു വട്ടം ചിന്തിക്കണം..അല്ലെങ്കിൽ ചെറിയൊരു പിഴവ് അവരെ വലിയ രീതിയിൽ സമൂഹ മനസ്സിൽ ഇടിച്ചു താഴ്ത്തും..അനുഭവത്തിൽ നിന്നും പഠിച്ചത് കൊണ്ടോ എന്തോ ഇപ്പൊ കുറച്ചായി ഇദ്ദേഹത്തിൽ നിന്നും കപട ഡയലോഗിൽ മറ്റുള്ളവർക്ക് സമാധാനം ഉണ്ടായിരുന്നു.
അങ്ങിനെ ഫ്രീ ആയ മനസ്സ് കൊണ്ട് തൻ്റെ മേഖലയിൽ മാത്രം ശ്രദ്ധിച്ച് സ്വയം സമർപ്പണം നടത്തിയതിൻ്റെ റിസൾട്ട് ഈ ചിത്രത്തിൽ കാണുവാനുണ്ട്.തുടങ്ങിയ ആദ്യ ചിത്രം തൊട്ട് ഏറെ കഴിവുള്ള സംവിധായകൻ ആണെന്ന് തെളിയിച്ച അദ്ദേഹം ഇതിൽ ക്യാമറ കൂടി ചലിപ്പിച്ചു നമ്മളെ വിസ്മയിപ്പിക്കുന്നു.
തൊണ്ണൂറുകളിൽ മംഗലാപുരത്ത് നടക്കുന്ന ഒരു സംഭവത്തിൻ്റെ കാരണക്കാരെ തേടി അവിടുത്തെ ഗ്യാങ് വയനാടൻ മല കയറി അവിടെ റൈഫിൾ ക്ലബിൽ അഭയം തേടി ഒളിച്ചിരിക്കുന്നവരെ തേടി എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
അനുരാഗ് കശ്യപ് എന്ന അന്യഭാഷാ സംവിധായക നടൻ മലയാളത്തിൽ തുടക്കം കുറിച്ച ചിത്രത്തിൽ ദിലീഷ് പോത്തൻ,വിജയരാഘവൻ അടക്കം നല്ലൊരു താര നിര ഉണ്ടെങ്കിലും നടിമാരുടെ തിരഞ്ഞെടുപ്പിൽ ചിലതെങ്കിലും പാളി പോയില്ലേ എന്നൊരു തോന്നൽ പലർക്കും ഉണ്ടായേക്കാം..
പ്ര.മോ.ദി.സം
No comments:
Post a Comment