Monday, December 16, 2024

ഖൽബ്



ഫ്രൈഡേ ഫിലിംസ് പുതുമുഖങ്ങൾക്ക് അല്ലെങ്കിൽ സിനിമയിൽ തുടക്കം കുറിച്ചവർക്ക് "ശൈശവ"  കാലത്ത് നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നവരാണ്.ഇവരുടെ ബാനറിൽ തുടക്കം കുറിച്ചവർ ഒക്കെ മലയാള സിനിമയിൽ നല്ല രീതിയിൽ  മുന്നോട്ട് പോയിട്ടുണ്ട്. ഗോളം എന്ന ചിത്രത്തിലെ നായകൻ ആണ് ഇതിലെ മുഖ്യ കഥാപാത്രം


ഖൽബ് പറയുന്നത് ഒരു പ്രണയകഥ ആണ്.വലിയ പുതുമ ഒന്നും ഇല്ല..പലരും പല തവണ പറഞ്ഞു തീർത്ത കാര്യ ങ്ങൾ അത് പോലെ പകർത്തി കാണിച്ചിരിക്കുന്നു. എന്തെങ്കിലും ഒരു  പുതുമ ചൂണ്ടി കാണിക്കാൻ പറഞാൽ പെട്ട് പോകും.


എങ്കിലും സിനിമ നല്ല രീതിയിൽ എടുത്തത് കൊണ്ട് തന്നെ ബോറടി ഇല്ലാതെ കണ്ട് തീർക്കുവാൻ പറ്റുന്നുണ്ട്.ചില പാട്ടുകൾ അവയുടെ ചിത്രീകരണം ഒക്കെ സൂപ്പർ തന്നെയാണ്. അതു നമുക്കു ഒരു നല്ല ഫീൽ തരുന്നത് ചിത്രത്തിൻ്റെ ആകർഷക ഘടകം തന്നെയാണ്.അത് വേണമെങ്കിൽ പുതുമയായി കണക്കാക്കാം.




ഇപ്പൊൾ ഓട്ടിട്ടി യില് എത്തിയത് കൊണ്ട് വളരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.അതിനു കാരണം തിയേറ്ററിൽ പോയി കാണുവാൻ മാത്രം ഒന്നും ഇല്ലെങ്കിൽ വലിയൊരു തുക ചിലവാക്കി കുടുംബത്തെ മുഴുവൻ കാണിക്കുവാൻ ഇപ്പൊൾ ആരും മെനക്കെടാറില്ല എന്നത് തന്നെയാണ്. സബ്സ്ക്രൈബ് ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് തിയേറ്ററിൽ പോകുന്ന പണം കൊണ്ട് ഒരു വർഷം സിനിമ കാണാം.ഇപ്പൊൾ ആണെങ്കിൽ അധികം താമസമില്ലാതെ സിനിമകൾ വീട്ടിൽ കാണാം.



അതുകൊണ്ട് തന്നെ ആകർഷിക്കുവാൻ തക്കതായ ഒന്നും ഇല്ലെങ്കിൽ ജനങ്ങൾ ഒറ്റി റ്റീ യില് സിനിമ വരുവാൻ വേണ്ടി കാത്തിരിക്കും. ഇപ്പൊൾ ഉള്ള പല ചെറു സിനിമകളും ചെറിയ സ്ക്രീനിൽ വരുമ്പോൾ നല്ല അഭിപ്രായം വരുന്നതും ഇത് കൊണ്ടാണ്. എല്ലാവർക്കും സമയമെടുത്ത് അവസരം കിട്ടുമ്പോൾ മാത്രം പാർട് പാർട്ടു ആയി സിനിമ കാണുവാനുള്ള താൽപര്യം മാത്രമാണ് ഇതിന് പിന്നിൽ.

അല്ലാതെ സിനിമ തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ ആരെയെങ്കിലും കുറ്റം പറയുന്നത് കൊണ്ട് വലിയ കാര്യമൊന്നും ഇല്ല.പാട്ടുകൾ അതിൻ്റെ സീനുകൾ ഒക്കെ വെച്ച് മാർക്കറ്റ് ചെയ്തു "തള്ളി" മറിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി ജനങ്ങൾ ഈ സിനിമ തിയേറ്ററിൽ കണ്ടേനെ...അങ്ങിനെ വിജയിപ്പിച്ചെടുത്ത ചിത്രങ്ങൾ ധാരാളം ഉദാഹരണമായി നമ്മുടെ മുന്നിൽ തന്നെയുണ്ട്.

പ്ര.മോ.ദി.സം

No comments:

Post a Comment