Monday, December 16, 2024

പുഷ്പ 2

 

തെലുങ്ക് കഴിഞ്ഞാൽ അല്ലു അർജുൻ ചിത്രങ്ങൾ കൂടുതൽ കലക്ട് ചെയ്യുന്നത് മലയാളത്തിൽ ആയിരുന്നു.അദേഹത്തിന് ഇവിടെ വലിയൊരു ഫാൻബേസ് തന്നെ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുമുണ്ട്. അതു കൊണ്ട് തന്നെ  "സ്മരണാർത്ഥം"ഈ ചിത്രത്തിൻ്റെ  ഏതു ഡബ്ബിംഗ് ഭാഷ ആയിക്കൊള്ളട്ടെ വരികൾ മാറ്റാതെ മലയാളത്തിൽ തുടങ്ങുന്ന പാട്ട് പോലും ഉൾപ്പെടുത്തി കൊണ്ട്  അണിയറക്കാർ മല്ലൂസിനോട് തങ്ങളുടെ കൂറ് കാണിച്ചു.





പക്ഷേ ടിപ്പിക്കൽ മലയാളി അങ്ങോട്ട് കൂറ് കാണിച്ചില്ല...റിക്കാർഡിട്ടു കുറച്ചു ദിവസങ്ങൾ കൊണ്ട് ആയിരം കോടി കടന്ന ഇന്ത്യൻ ചിത്രത്തിന് ഏറ്റവും കൂടുതൽ നെഗറ്റീവ് അഭിപ്രായം പറഞ്ഞതും കളക്ഷനിൽ ഏറ്റവും കുറവ് കൊടുത്തതും ഇതേ മലയാളികൾ ആയിപ്പോയി. പക്ഷേ മലയാളികൾ പുറം തിരിഞ്ഞ് നിന്ന് എങ്കിലും മറ്റുള്ളവർ സിനിമയെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആക്കി കൊടുത്തു.




ഒന്നാമത്തെ കാരണം ഇത്രയും നീളം കൂടിയ  അന്യഭാഷാചിത്രം ആസ്വദിക്കുവാൻ ഉള്ള ക്ഷമ ഇപ്പൊൾ  മലയാളികൾക്ക് ഇല്ല..മൂന്നു മൂന്നര മണിക്കൂർ ആക്ഷൻ പാക്കിംഗ് അല്ലു അർജുൻ ഷോ,ഫഹദ് ഫാസിൽ ഷോ പ്രതീക്ഷിച്ച മല്ലൂസ് കണ്ടത്" "ഷോ " ക്കു പുറമേ മലയാളത്തിൽ കുറെയേറെ തവണ " അനുഭവിച്ച" സെൻ്റി മെൻ്റൽ ഷോ കൂടിയായിരുന്നു.




തിരക്കഥ എന്ന് പറയുന്ന സാധനം കൃത്യമായി ഇല്ലാത്തത് കൊണ്ട് ചില സമയത്ത്  വല്ലാതെ താഴേക്ക് പോയ സിനിമയെ പൊക്കി പിടിച്ചു കൊണ്ട് പോകുന്നത് അല്ലുവിൻ്റെ "പ്രകടനം" തന്നെയാ ണ്..അത് കൊണ്ട് തന്നെ ഈ ചിത്രത്തിൽ "തോളിന്" ചരിവ് കൂടിയിട്ടുമുണ്ട്. അല്ലുവിൻ്റ് പ്രകടനം കുറച്ചു കൂടിപോയില്ലേ എന്നൊരു സംശയം കൂടി ബാക്കി കിടപ്പുണ്ട്.




പിന്നെ അവിടെ പോയി മലമറിക്കും എന്ന് വിചാരിച്ച ഫഹദ് ഫാസിലിനെ ആകട്ടെ അല്ലു മൂത്രത്തിൽ "കുളിപ്പിച്ച് കിടത്തുകയും" കൂടി ചെയ്തപ്പോൾ മല്ലുവിന് ക്ഷമകെട്ടു. രണ്ടാം ഭാഗത്തിൽ ഫഫയുടെ  ഭയങ്കര അഴിഞ്ഞാട്ടം എന്നൊക്കെ പ്രതീക്ഷിച്ചവർ കണ്ടത് അല്ലുവിൻ്റെ "ആട്ടം" മാത്രം ആയിരുന്നു. ഞമ്മക്ക്  അതു അത്ര ദഹിച്ചില്ല, അത് കൊണ്ട് തന്നെ തുടക്കംമുതൽ നെഗറ്റീവ് പബ്ലിസിറ്റി വന്നു കൊണ്ടിരുന്നു. ഇവിടെ തള്ളി മറിച്ച് "ഹിറ്റ്" ഉണ്ടാക്കുന്നവർ പിന്നിൽ നിന്ന് കുത്തി ഫ്ലോപ്പ് ആക്കുവാൻ നോക്കി.




അന്യഭാഷാ ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ അതിൻ്റെ ലവലിലേക്ക് മാറിയാൽ മാത്രമേ ആസ്വദിക്കുവാൻ പറ്റൂ എന്ന കാര്യം വർഷങ്ങളായി വിജയ്,അജിത്ത്,രജനി ,സൂര്യയയൊക്കെ നമ്മളോട് വിളിച്ചു പറയുന്നു എങ്കിലും അതു പൂർണമായി ഉൾക്കൊള്ളുവാൻ  മലയാളി പ്രേക്ഷകർക്ക് ഇനിയും പൂർണമായി കഴിഞ്ഞിട്ടില്ല.



പുഷ്പ ഒരു മോശം സിനിമ ഒന്നുമല്ല അത്ര നല്ല സിനിമയുമല്ല.പക്ഷേ മിനക്കെട്ടി രുന്നു കാണുവാൻ താൽപര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ആസ്വദിക്കുവാൻ പ്രയാസം ഉണ്ടാവുകയില്ല. ലോജിക്ക് എന്ന ഒരു സംഭവം ഒരു സൈഡിലേക്ക് മാറ്റി വെച്ച് കൊണ്ടാകണം എന്ന് മാത്രം.


പ്ര.മോ.ദി.സം

No comments:

Post a Comment