Monday, December 23, 2024

സിങ്കം എഗൈൻ

 


വലിയ വിജയങ്ങൾ പറയുവാൻ ഇല്ലാത്ത ബോളിവുഡ് ഈ ദീപാവലികാലത്ത് എങ്കിലും വലിയ വിജയങ്ങൾ പ്രതീക്ഷിച്ചു രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്തു എങ്കിലും വലിയ വിജയം പറയാൻ ഇല്ലെങ്കിലും രണ്ടും ഹിറ്റ് ആയി എന്നാണ് അറിയുന്നത്.സിംഗവും ഭൂൽ ബുലയ്യയും. രണ്ടും സീരീസ് ചിത്രങ്ങൾ ആണെന്ന് മാത്രം.രണ്ടും സൗത്ത് ഇന്ത്യയിൽ നിന്നും കടം കൊണ്ടവയും..



സിങ്കം എഗൈൻ നല്ല കലക്ഷൻ  നേടിയ സിനിമ ആണെങ്കിലും ചിലവ് അതിനോട് അടുത്ത് തന്നെ വന്നതാണ് പാര ആയതു..അജയ് ദേവ്ഗൺ,അക്ഷയ് കുമാർ,ജാക്കി ഷറഫ്,ടൈഗർ ഷറഫ്,അർജുൻ കപൂർ,കരീന കപൂർ,ദീപിക പദുകോൺ,രൺവീർ സിങ് എന്നിവർ ഒരു സിനിമയിൽ അഭിനയിച്ചാൽ അവരുടെ സാലറി തന്നെ ബജറ്റിൻ്റെ പകുതി വരും..പിന്നെ അതിഥിയായി സൽമാൻ ഖാൻ കൂടി വന്നപ്പോൾ പറയേണ്ടല്ലോ..




തമിഴിൽ വലിയ വിജയമായ സിങ്കം സീരിസിൽ നിന്നും ഹിന്ദിയിലേക്ക് മാറുമ്പോൾ അതിൻ്റേതായ മാറ്റങ്ങൾ കൊണ്ട് വികസിപ്പിച്ച കഥ ഹിന്ദിയിലെ സകല ചേരുവകളും കൊണ്ട് കൊണ്ടാടപ്പെടുകയാണ്. സിംഗത്തിൻ്റെ തേരോട്ടം തന്നെ പ്രവാചുക്കാവുന്നത് ആണെങ്കിൽ കൂടി ഈ സിനിമ രാമായണവുമായി ബന്ധപ്പെടുത്തിയത് നല്ലൊരു അനുഭവം നൽകുന്നു .


മുൻപൊക്കെ കൂടുതൽ പൈസ ചിലവഴിച്ചു റിച്ച് സീനുകൾ ഉണ്ടാക്കിയാണ് ഹിന്ദി സിനിമ ഇന്ത്യയിൽ ഉടനീളം തേരോട്ടം നടത്തിയത്.അവിടെ ഹിന്ദി സിനിമക്ക് വേണ്ടി പണം വാരി ഏറിയുവാൻ ഇഷ്ടംപോലെ ആൾക്കാർ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ ഓരോ സീനിലും വേണ്ട തുക ചിലവഴിച്ചു അത് കാണികൾക്ക് വിസ്മയം ഉണ്ടാക്കുവാൻ അവർക്ക് കഴിഞ്ഞു.


തമിഴു തെലുങ്ക് സിനിമകൾ പിന്നീട് ഇന്ത്യയിൽ ഉടനീളം തേരോട്ടം നടത്തിയപ്പോൾ അതുപോലെ പണം ഇറക്കുവാൻ ഇവിടെയും ആളുകൾ ഉണ്ടായി.അതാണ് ഹിന്ദി സിനിമക്ക് ക്ഷീണം ഉണ്ടാകുവാൻ ഒരു കാരണം.




വ്യത്യസ്ത പ്രമേയങ്ങൾ ഹിന്ദി സംസാരിക്കുന്നതിൽ കൂടുതൽ മറ്റു ഭാഷകൾ സംസാരിച്ചു തുടങ്ങിയപ്പോൾ അതുപോലെ റിച്ച് സിക്വാൻസ് ഉണ്ടായപ്പോൾ നോർത്ത് ഇന്ത്യയിൽ വരെ പാൻ ഇന്ത്യൻ റിലീസുകൾ ഉണ്ടായപ്പോൾ ഏതു ഭാഷയിൽ സിനിമ എടുത്താലും എല്ലായിടത്തും കലക്ഷൻ നേടാം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി.




ഇപ്പൊൾ ഹിന്ദിയിലെ പല സൂപ്പർ താരങ്ങളും പരാജിതരുടെ പട്ടികയിൽ ആയതു കൊണ്ടാവാം ഇതുപോലെ മൾട്ടി സ്റ്റാർ ചിത്രങ്ങൾ കൊണ്ട് വിജയിക്കുവാൻ ശ്രമിക്കുന്നത്.


പ്ര.മോ.ദി.സം

No comments:

Post a Comment