ദീപാവലി എന്നത് നമുക്ക് കേരളീയർക്ക് ഒഴിച്ച് വലിയ ആഘോഷമാണ്..എന്നാലും കേരളത്തിലെ ചില ജില്ലകൾ ദീപാവലി ആഘോഷിക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ ബോണസും മറ്റും കൊടുക്കുന്നത് ദീപാവലി കാലത്താണ്. പുതുഡ്രെസ്സും സ്വീറ്റ്‌സും പടക്കങ്ങളും ഒക്കെയായി രാജ്യം മുഴുവൻ ആഘോഷിക്കപ്പെടുകയാണ്.
ജയബാലൻ എന്ന സംവിധായകൻ വിക്രാന്തിൻ്റെ പ്രധാന റോളിൽ പറഞ്ഞിരിക്കുന്നത് നല്ലൊരു കുടുംബ കഥയാണ്.ഈ കൊച്ചു ചിത്രത്തിന് ചില അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
അന്നന്നത്തെ അധ്വാനം കൊണ്ട് ജീവിച്ചു പോകുന്നവരെ കുറിച്ചാണ് സിനിമ.ഒന്നും നാളേക്ക് കരുതി വെക്കുവാൻ ഇല്ലാതെ ജീവിക്കുന്ന ഒരു കുടുംബം.ദീപവലിക്ക് കിട്ടുന്ന ബോണസിൽ മാത്രം പ്രതീക്ഷ അർപ്പിച്ചു ആഘോഷങ്ങൾ സ്വപ്നം കാണുന്ന അവരിലേക്ക് പൊടുന്നനെ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് സിനിമ.
അധികം ചിലവില്ലാതെ പറയേണ്ടുന്ന കഥ കൃത്യമായി ചെറിയ ക്യാൻവാസിൽ അതിനാടകീയത കൂടാതെ പറഞ്ഞു എന്നത് തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..നമ്മൾ കേരളീയർക്ക് ചിലപ്പോൾ അവരുടെ ഇത്തരം കഷ്ടപ്പാടുകൾ ഉൾക്കൊള്ളുവാൻ പറ്റില്ല എങ്കിലും ദീപാവലി എന്ന ആഘോഷം നെഞ്ചിനുള്ളിൽ കൊണ്ട് നടക്കുന്ന ജനതക്ക് ഇത് നൊമ്പരം ഉണ്ടാക്കും.
പ്ര.മോ.ദി.സം.
No comments:
Post a Comment