ദീപാവലി സമയത്ത് തിയേറ്ററിൽ ഓളം ഉണ്ടാക്കിയില്ല എങ്കിലും ഒട്ടിറ്റീ പ്ലാറ്റ്ഫോമിൽ വന്നപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കവിൻ നായകനായ ചിത്രം നല്ലൊരു ഇപ്പൊൾ ഉള്ള മറ്റ് സിനിമകളെ അപേക്ഷിച്ച് നല്ലൊരു അനുഭവം തന്നെ തരുന്നുണ്ട്.
പണം മനുഷ്യനെ മയക്കുന്ന ഒരു കറുപ്പ് തന്നെയാണ്.അതിനു വേണ്ടി സ്വന്തബന്ധങ്ങൾ മറക്കും..എന്തിന് കൂടപ്പി റപ്പിനെ പോലും നിഷ്‌കരുണം കൊന്നു കളയുവാൻ വരെ ശ്രമിക്കും. ഇതൊന്നും ഇല്ലാത്ത യാചകർക് കിട്ടുന്നത് കൊണ്ട് ജീവിക്കുന്നത് കൊണ്ട് ഓരോ ദിവസവും വ്യത്യസ്തമായിരിക്കും..ഒന്നിനുംപ്രതീക്ഷയില്ല യാചകരുടെയും അത്യഗ്രഹികൾ ആയ വലിയ പണക്കാരുടെയും സ്വഭാവങ്ങൾ കൂടി നമുക്ക് താരതമ്യം ചെയ്യാൻ കഴിയുന്നുണ്ട്.
തൻ്റെ ജന്മദിനത്തിൽ കുറെയേറെ യാചകർക്ക് ഫുഡ് കൊടുക്കണം എന്ന വല്യ നടനായിരുന്ന കോടീശ്വരൻ്റെ തീരുമാനം മരിച്ചു പോയെങ്കിലും അദ്ദേഹത്തിന് വേണ്ടി ബന്ധുക്കൾ എല്ലാ വർഷവും നടത്തി വരുന്നു.
അങ്ങിനെ കിട്ടിയ ഒരവസരത്തിൽ ഇത്രവലിയ കൊട്ടാരം പോലത്തെ വീടിനുള്ളിൽ ഉള്ള കാര്യങ്ങൽ കാണുവാൻ ഒരു യാചകന് മോഹമുദ്ദിക്കുന്നു.
ആരുമറിയാതെ അതിനുള്ളിൽ കയറിക്കൂടിയ അയാള് അവിടെ അകപെട്ട് പോകുന്നു.ആദ്യം മായിക കാഴ്ചകൾ ആയിരുന്നു എങ്കിലും പിന്നീട് അയാള് അവിടുത്തെ ആൾക്കരാൾ പിടിക്കപ്പെടുന്നു.
ഒരു കുടുംബത്തിനു വേണ്ടി സ്വത്ത് വിഭജനത്തിനു വേണ്ടി ആൾമാറാട്ടം നടത്തുവാൻ നിർബന്ധിതനാകുമ്പോൾ കുടുംബങ്ങളുടെ കലഹങ്ങളും മത്സരങ്ങൾക്കും മറ്റും സാക്ഷ്യവേണ്ട ഗതികേടിൽ അയാള് എത്തുന്നു.
അവിടെവെച്ച് തൻ്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തിൻ്റെ കാരണങ്ങൾ അയാള് മനസ്സിലാക്കുമ്പോൾ കഥ മറ്റൊരു വഴിയിലേക്ക് മാറുന്നു.
നല്ല രീതിയിൽ തുടങ്ങിയ ചിത്രം അവസാനം ആകുമ്പോൾ എങ്ങിനെ അവസാനിപ്പിക്കും എന്നൊരു കൺഫ്യൂഷൻ സംവിധായകന് വരുന്നത് രസം കൊല്ലിയായി മാറുന്നുണ്ട്. ചില രംഗങ്ങൾ നാടകീയമായി പോകുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment