തിയേറ്ററിൽ റിലീസ് ചെയ്തത് കൊണ്ട് വലിയ കാര്യം ഒന്നുമില്ലാത്തതു കൊണ്ട് മനസ്സിലുള്ള " ത്രെഡ്" വികസിപ്പിക്കുവാൻ പറ്റാതെ സൈഡിൽ ആയിപോയ കുറെയേറെ കലാകാരന്മാർ ഉണ്ട്.
കൊറോണ എന്ന മഹാമാരി അവർക്ക് ഒക്കെ വലിയ അനുഗ്രഹം ആയിട്ടുണ്ട്.വീട്ടിൽ ഇരുന്നു കാണാവുന്ന രീതിയിൽ ചിത്രീകരിക്കുന്ന സിനിമകൾ മഹാമാരിക്ക് ശേഷം അങ്ങിനെ കുറെയേറെ ഉണ്ടായി.
കുറെയേറെ ചിത്രങ്ങൾ ഒറ്റിട്ടി പ്ലാറ്റ്ഫോം മുന്നിൽ കണ്ട് അതുകൊണ്ടുതന്നെ ചിത്രീകരണം ആരംഭിച്ചു..പലതും തീൻ മേശയിൽ സ്വീകരിക്കപ്പെട്ടു. എന്തിനും ഒരവസാനം ഉണ്ടാകുമല്ലോ.. അതൊക്കെ ഒരേ രീതിയിൽ ആയപ്പോൾ ജനങ്ങൾക്ക് മടുപ്പ് തുടങ്ങി.
അതുകൊണ്ട് തന്നെ ഒറ്റിടീ പ്ലാറ്റ്ഫോമിൽ എല്ലാം എടുത്തു പ്രദർശിപ്പിക്കുന്ന പരിപാടികൾ നിർത്തി.അവരും സെൻസർ ആരംഭിച്ചപ്പോൾ അവരെ മുന്നിൽ കണ്ട് എടുത്ത പല ചെറുസിനിമകളും സൈഡിൽ ആയിപ്പോയി. പിന്നെ ചില ചെറു പ്ലാറ്റ്ഫോം അവർക്ക് വൈകിയെങ്കിലും തുണയായി മാറുന്നുണ്ട്.
അത്തരത്തിൽ ഉള്ള ഒരു സിനിമയായിട്ടാണ് ഈ ചിത്രവും തോന്നിയത്.പറയത്തക്ക മേന്മയൊന്നും ഇല്ലാത്ത കുറച്ചു കഥകൾ.. സ്ത്രീകളുടെ സ്വാത്തീകരണവും ഒറ്റ കാലിൽ നിന്ന് കൊണ്ട് പടപൊരുതി കൊണ്ടുള്ള ഉയർച്ചയും സമൂഹത്തിന് നേരെയുള്ള അവരുടെ പ്രതികരണങ്ങളും പർവതീകരിച്ചു കാണിക്കുന്ന തീം ആയിരുന്നു മിക്ക കൊറോണ സിനിമകളും..
ഇതിലും അതൊക്കെ മിന്നി മറയുന്നുണ്ട്..പക്ഷേ ഉർവശി,പ്രതാപ് പോത്തൻ അഭിനയിച്ച എപ്പിസോഡ് വേറിട്ട് നിൽക്കുന്നു..ആധുനിക ഉപകരണങ്ങൾ നമ്മുടെ ജീവിതത്തിൽ നമ്മുടെ പ്രൈവസി എത്രമാത്രം കളയുന്നുണ്ട് എന്നത് അത് വ്യക്തമാക്കി തരുന്നു.
വലിയ പ്രതീക്ഷയോന്നും കൊടുക്കാതെ ഒരു സീരിയൽ അനുഭവം പ്രതീക്ഷിച്ചു കണ്ടുതീർക്കാൻ പറ്റും. നിങൾ ഒരു സ്ത്രീ ആണെങ്കിൽ കുറച്ചുകൂടി രസിക്കാൻ പറ്റും.
പ്ര.മോ.ദി.സം
No comments:
Post a Comment