Sunday, March 10, 2024

സമകാലികം -16

 



കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് രംഗം ഒന്ന് കൂടി ചൂട് പിടിച്ചു..ഇതിൽ ഏറ്റവും മികച്ച കോൺഗ്രസ്സ് നീക്കം ഷാഫി പറമ്പിൽ വടകരയിൽ എത്തുന്നത് ആണ്..ഷൈലജ ടീച്ചർ വന്നത് മുരളിയുടെ വിജയപ്രതീക്ഷ അല്പം മങ്ങൽ ഏൽപ്പിച്ചു എങ്കിലും പത്മജ എന്ന സഹോദരി ബിജേപി പാളയത്തിൽ പോയത് ബാധിക്കും എന്നുറപ്പായിരുന്നൂ.



മുപ്പതു ശതമാനത്തോളം ന്യുനപക്ഷ വോട്ടുകൾ ഉള്ള വടകരയിൽ ഷാഫി എത്തുന്നത് രാഷ്ട്രീയം മറന്ന് മതത്തിന് ഒപ്പം നിൽക്കുന്നവരെ കണക്കുകൂട്ടി തന്നെയാണ്.  വർഗീയത ചൂണ്ടി കാട്ടി മത നിരപേക്ഷ വല്യ വായിൽ വിളിച്ചു പറയുന്നവരുടെ  സ്ഥാനാർത്ഥി ലിസ്റ്റുകളുടെ കാര്യം ഇങ്ങനെയൊക്കെയാണ് .




രണ്ടു സമാജികർ മൽസരിക്കുന്നത് കൊണ്ട് തന്നെ ആരു ജയിച്ചാലും തോറ്റാലും ബൈ ഇലക്ഷൻ ഉറപ്പാക്കും. ഇവർ മാത്രമല്ല എംപി ആയവരും എം എൽ എ ആയവരുടെയും കൂട്ടം എല്ലാ തിരഞ്ഞെടുപ്പിലും നമ്മുടെ രാജ്യത്ത് മൽസരിച്ചു നികുതിപ്പണം മുടിക്കുന്നുണ്ട്..ഇതിനെതിരെ ഒരു നിയമം വരണമെന്ന് ആഗ്രഹിക്കുന്നു.



*****പത്ത് കൊല്ലം കൊണ്ട് 9500 കിലോമീറ്റർ നാഷണൽ ഹൈവേ ഇന്ത്യയിൽ പുതുതായി ഉണ്ടായിട്ടുണ്ട് എന്ന്  ട്രാൻസ്പോർട്ട് ഹൈവേ സെക്രട്ടറി അനുരാഗ് ജെയിൻ പ്രസ്താവിക്കുന്നു.കൂട്ടത്തിൽ സംസ്ഥാന സർക്കാരുകൾ അതിനു വേണ്ടി ചെയ്ത സേവനങ്ങളും അദ്ദേഹം പ്രകീർത്തിക്കുന്നു..റോഡിൻ്റെ കാര്യത്തിൽ മുൻപ് എങ്ങും ഇല്ലാത്ത വികസനം നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്..അത് നിതിൻ ഗഡ്കരി എന്ന മനുഷ്യൻ്റെ ദീർഘ വീക്ഷണം തന്നെയാണ്..എന്നിട്ടും എന്തെ അദ്ദേഹം

അനഭിമതൻ ആയി പോയി എന്നതാണ് ചിന്തനീയം.. അത് എവിടെയും അങ്ങിനെ ആണല്ലോ രാജാവിനേക്കാൾ മന്ത്രിക്ക്  പ്രതിച്ഛായ ഉണ്ടാകുമ്പോൾ ഇതൊക്കെ രാഷ്ട്രീയത്തിൽ സ്വാഭാവികം.




*****ചെറിയ പൈസക്ക് വിശപ്പടക്കാൻ ബാംഗ്ലൂർ നഗര നിവാസികൾക്ക് വേണ്ടി ഇന്ദിര ക്യാൻ്റീൻ എല്ലാ വാർഡുകളിലും ആരംഭിക്കുമെന്ന് സര്ക്കാര് പ്രഖ്യാപിച്ചു..അതിനു വേണ്ടി എഴുപത് കോടി നഗരസഭക്ക് അനുവദിച്ചു. ലക്ഷക്കണക്കിന് അന്യ സംസ്ഥാന  ആൾക്കാർ ജോലി ചെയ്യുന്ന ബാംഗ്ലൂരിൽ ഇത് അത്യാവശ്യം ആയിരുന്നു.


****** രാജ്യത്തെ ഏറ്റവും വലിയ മെട്രോ റൂട്ട് ബംഗ്ലൂരിൽ വരുന്നു..ഇപ്പൊൾ തന്നെ പ്രധാന സ്ഥലങ്ങളെ കൂട്ടി യോജിപ്പിച്ച് കൊണ്ട് അത് വിശാലമായ മെട്രോ ബാംഗ്ലൂരിനെ നമ്മ മെട്രോ ആണ്.



ഇനി പുതുതായി ആരംഭിക്കുന്നത് നൈസ് റോഡിൽ കൂടി ഉള്ളതാണ്.തുംകൂർ,മൈസൂർ റോഡ്, കനക പുര,ബെന്നർ ഘട്ട, ഇലക്ട്രോണിക്സ് സിറ്റീ,ഹോസൂർ റോഡ്  ഇവ ബന്ധിപ്പിക്കുന്ന ബൃഹത്തായ പദ്ധതി.രൂപരേഖ തയ്യാർ ആയി ഇനി അനുമതി കിട്ടിയാൽ മതി.പിന്നിട് രാമ നഗരം കൂടി ലക്ഷ്യം വെക്കുന്ന മെട്രോ മൈസൂരിൽ എത്തിക്കാനാണ് പരിപാടി.




*****വിമാനത്തെക്കാൾ സ്പീഡിൽ ഓടുന്ന ട്രെയിൻ പണിപ്പുരയിൽ ഉണ്ടെന്ന് ചൈന..ഇപ്പൊൾ ജപ്പാൻ്റെ ട്രെയിൻ ആണ് വേഗത്തിൽ ഒന്നാമത്.ഏകദേശം 362 മൈ ൽ സ്പീഡിൽ ആണ് അവിടെ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്.ചൈന അവകാശപ്പെടുന്നത് 1243 മൈ ൽ സ്പീഡിൽ ഓടിക്കും എന്നാണ്.




******കേരള ടൂറിസം കോവിഡ് കഴിഞ്ഞതിനു ശേഷം അതിൻ്റെ എറ്റവും മികച്ച നിലയിൽ എത്തിയിരിക്കുന്നു.മുൻ കാലത്തേക്കാൾ ഇരുപത് ശതമാനം വർധന അഭ്യന്തര ടൂറിസത്തിന് കിട്ടിയെങ്കിലും വിദേശികൾ മുൻപത്തെ അത്ര എത്തിയിട്ടില്ല. അത് ഉടനെ തന്നെ പ്രതീക്ഷിക്കാവുന്ന താണ്..






*****മന്ത്രി തന്നെ ഉൽഘാടനം ചെയ്തു കഴിഞ്ഞ ഫ്ലോട്ടിങ് ബ്രിഡ്ജ് പൊട്ടി പോളിഞ്ഞാൽ അത് അനുമതി വാങ്ങാത്ത ബ്രിഡ്ജ് എന്നൊക്കെ പറഞ്ഞു തലയൂരുന്ന നഗരസഭകൾ ഉള്ളത് നമ്മുടെ ടൂറിസത്തിന് ഭീഷണി തന്നെയാണ്.നാടിൻ്റെ നന്മയെക്കാൾ രാഷ്ട്രീയം കൊണ്ട് നടക്കുന്നവരെ കൂടി ഒതൂക്കിയാൽ മാത്രമേ കേരള ടൂറിസം വികസനം ഉണ്ടാകൂ..നമ്മുടെ നാട്ടുകാർ തന്നെ പ്ലാസ്റ്റിക്കും കുപ്പികളും പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഉപേക്ഷിച്ച് പോകുന്നത് സഞ്ചാരികൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും ,ഇവിടേക്ക് വരുവാൻ മടുപ്പുണ്ടാക്കും.അത് കൊണ്ട് അധികൃതർ ഈ കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.



പ്ര.മോ.ദി.സം


No comments:

Post a Comment