Saturday, March 9, 2024

പോച്ചർ (വേട്ടക്കാരൻ)

 



പേര് പോലെ തന്നെ വേട്ടക്കാരുടെ കഥയാണ്..വേട്ട നിരോധിച്ചു  പുതിയ നിയമം വന്നതിനു ശേഷവും കേരളത്തിലെ കാടുകളിൽ പതിനെട്ട് ആനകൾ എങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന അറിവിൽ വനംവകുപ്പും മറ്റും ഉണർന്നു പ്രവർത്തനം ആരംഭിക്കുന്നു.








ആന എന്നത് വെറും ഒരു മൃഗം മാത്രമല്ല എന്നും ആവാസ വ്യവസ്ഥക്ക് കൂടുതൽ സഹായിക്കുന്ന ഒരു മൃഗം ആണെന്ന് പലർക്കും അറിവില്ല..അത് പോകുന്ന കാട്ടൂവഴിയിൽ   ഉണ്ടാക്കുന്ന ചെടികളുടെയും മരങ്ങളുടെയും നാശങ്ങൾ കാടിൽ പുതിയ സൃഷ്ട്ടികൾ ഉണ്ടാക്കുന്നു..








 കാട്ടിലെ പല തരം ഫലങ്ങൾ ഭക്ഷിച്ച്  അത് കാട്ടിനുള്ളിൽ തന്നെ അപ്പിയിട്ട്  വിത്തുകൾ കാട്ടിലുടനീളം  വിതറുന്നു..അങ്ങിനെ കാടുകളും തഴച്ചു വളരുന്നു.ആന മാത്രമല്ല കാടിലെ ഓരോ ജീവജാലങ്ങളും സസ്യങ്ങളും വൃഷങ്ങളും ഒക്കെ ആവാസ വ്യവസ്ഥയെ നല്ലപോലെ സഹായിക്കുന്നു.








മനുഷ്യൻ സ്വാർഥലാഭത്തിനു വേണ്ടി ഇവയെ കൊന്നും തിന്നും നശിപ്പിക്കും...എന്നാല് യഥാർഥത്തിൽ കൂടുതൽ അപകടം ഉണ്ടാകുന്നത് മനുഷ്യർക്ക് തന്നെയാണ്.


മാത്രമല്ല  ആന അതിൻ്റേ കൊമ്പ് ലോക മാർക്കറ്റിൽ വലിയ വില കിട്ടും എന്ന അറിവ് കൂടുതൽ ആന വേട്ടക്കാരുടെ സൃഷിക്ക് കാരണം ആകുന്നു.വനത്തിൽ ഇതിനായി ഒരു വകുപ്പ് ഉണ്ടെങ്കിൽ കൂടി അലസത കൊണ്ട് കൃത്യമായ ജോലി ചെയ്യാത്തത് കൊണ്ട് മാത്രം കാടിൻ്റെ സമ്പത്ത് നശിച്ചു പോകുന്നു. വേട്ടക്കാരുടെ എണ്ണം കൂടുന്നു.






കാടിനെ സ്നേഹിക്കുന്ന ചുരുക്കം ചില വനം വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആനകളുടെ കൊമ്പ് എവിടെ എന്ന് കണ്ട് പിടിക്കുവാൻ കൂട്ട് ചേരുന്നു. അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പറേഷന് കുടുംബത്തിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിട്ടും സാഹസികമായി അവർ ഇറങ്ങി പുറപ്പെടുന്നു.




കൊമ്പ് തേടി ഇറങ്ങിയ അവരുടെ അന്വേഷണം അന്യനാട്ടിൽ എത്തുന്നതും പതിനെട്ട് അല്ല കൊല്ലപ്പെട്ടത് അമ്പതിൽ കൂടുതൽ ആനകൾ ആണെന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കുന്നു.







എട്ട് ഭാഗങ്ങളിലായി വരുന്ന ഈ  സീരിയലിൽ  മലയാളം അടക്കം ഒട്ടു മിക്ക ഭാഷയിലെ അഭിനേതാക്കളും ഉണ്ട് അത് കൊണ്ട് തന്നെ എല്ലാ ഭാഷയിലും കാണാനും പറ്റും.


പ്ര.മോ.ദി.സം

No comments:

Post a Comment