നമ്മുടെ സിനിമാക്കാർക്ക് രാജ്യസ്നേഹം കഥകൾ പറഞ്ഞു മതിയായില്ല എന്ന് തോന്നുന്നു..നമുക്ക് രാജ്യ സ്നേഹം കുറഞ്ഞു എന്ന് തോന്നുമ്പോൾ അവർ ഓരോരോ സിനിമയുമായി വരും..
നമുക്ക് രാജ്യസ്നേഹം വരാൻ എതിർ ഭാഗത്ത് പാകിസ്താൻ തന്നെ വേണം അല്ലെങ്കിൽ നമ്മുടെ മനസ്സിലേക്ക് വരുന്ന രാജ്യസ്നേഹം കുറഞ്ഞു പോകും എന്ന് സിനിമകാർക്ക് നന്നായി അറിയാം.
ഇപ്രാവശ്യം അവർ തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ എയർ ഫോഴ്സിൻ്റെ വീര കഥകൾ ആണ്..എയർ ഫോഴ്സ് കമാൻഡോകൾ തങ്ങളുടെ രാജ്യത്തെ രക്ഷിക്കുവാൻ നടത്തുന്ന വീര ശൂര കഥകൾ..
പരിസരം മാത്രമേ മാറ്റം ഉള്ളൂ..കഥകൾ ഒക്കെ സംഭവങ്ങൾ ഒക്കെ പഴയതു തന്നെ...നമ്മുടെ കമാൻഡോകളെ പാകിസ്താൻ തടവിൽ ആക്കുന്നു..അവരെ രക്ഷിക്കുവാൻ ഉള്ള പെടാപാടുകൾ..
അതിനിടയിൽ യുദ്ധ ഭൂമിയിൽ തൻ്റെ ആക്രാന്തം കൊണ്ടുള്ള കൈ അബദ്ധം കൊണ്ട് മരിച്ചു പോകുന്ന കാമുകി അത് കൊണ്ട് എതിർപ്പ് പ്രകടിപ്പിക്കുന്ന സുപ്പീരിയർ സഹോദരൻ...തൻ്റെ ഒന്നിച്ചു നിൽകുന്ന ആൾക്കാരെ മുഴുവൻ "വിധി 'കൊണ്ട് വേദനിപ്പിക്കേണ്ടി വരുന്ന നായകൻ..അതിനിടയിൽ അവനോടു സിമ്പതീ തോന്നി കാമുകി ആകുന്നവൾ.
അങ്ങിനെ നമ്മൾ രാജ്യ സ്നേഹി സിനിമയിൽ കാണുന്ന ചേരുവകൾ ഒന്ന് പോലും വിട്ടു പോകാതെ തന്നെ കൂട്ടി കലർത്തി സിദ്ധാർത്ഥ് മൽഹോത്ര സംവിധാനം ചെയ്ത ചിത്രം റിതിക് റോഷനും ദീപികയും ഉണ്ടായിട്ടു കൂടി തിയേറ്ററില് ചലനം സൃഷിട്ടിക്കാത്ത കാരണം തേടി വേറെ പോകേണ്ടതില്ല..
പ്ര.മോ.ദി.സം
No comments:
Post a Comment