Saturday, March 9, 2024

തങ്കമണി

 



വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ മുഴുവൻ  പുറത്ത് വരാതെ ചില മാധ്യമങ്ങൾ വിലക്കെടുത്ത് രാഷ്ട്രീയക്കാർ അവരുടെ ലാഭത്തിനു വേണ്ടി പറഞ്ഞു പരത്തിയത് കൊണ്ട് അന്ന് അപമാനിക്കപെട്ടത് ഒരു ഗ്രാമം ആയിരുന്നു.



അർദ്ധരാത്രിയിൽ നടന്ന പോലീസ് വേട്ട പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞു പരത്തിയപ്പോൾ അതിൽ മാധ്യമങ്ങൾ തങ്ങൾക്കാവും വിധം മസാലകൂട്ടുകൾ ചേർത്ത് പ്രചരിപ്പിച്ചു.പോലീസ് കൈവെക്കാത്ത ഒരു പെണ്ണ് പോലും ആ ഗ്രാമത്തിൽ ഇല്ലെന്ന് പ്രചരിപ്പിച്ചത് കൊണ്ട് അവർ പല കാരണങ്ങൾ കൊണ്ടും ഒറ്റപ്പെട്ടു.




ഈ ചുവടുപിടിച്ച് അധികാരത്തിൽ വന്ന പാർട്ടി പിന്നിട് ഇതിന് കാരണക്കാർ ആയവരെ ശിക്ഷിക്കുന്നതിന് പകരം അവരെ ചേർത്ത് നിർത്തുകയാണ് ഉണ്ടായത്. വർഷങ്ങൾക്കിപ്പുറം സത്യാവസ്ഥ പുറത്തു വന്നെങ്കിലും വളരെ വൈകി പോയിരുന്നു.



അന്നത്തെ സംഭവത്തിൽ കുടുംബം ചിന്നഭിന്നമായി പോയ ഒരാളുടെ പ്രതികാരത്തിൻ്റെ കഥയാണ് തങ്കമണി..ദിലീപ് അവതരിപ്പിക്കുന്ന സാധാരണക്കാരനായ ജോഷ ഗൾഫിൽ നിന്ന് പച്ചപിടിച്ചു നാട്ടിൽ എന്തെങ്കിലും തുടങ്ങി കുടുംബത്തിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്.




എന്നാല് അന്ന് രാത്രി നടന്ന സംഭവം അയാളുടെ ജീവിതം കോഞ്ഞാട്ട ആവുകയും അധികാരികളിൽ നിന്നും നീതി കിട്ടാതെ കള്ളക്കേസിൽ പെട്ട് ജയിലിൽ ആവുകയും ചെയ്തതോടെ അയാള് വേറൊരു മനുഷ്യൻ ആവുകയായിരുന്നു.




വലിയ താരനിരയുണ്ടെങ്കിലും സിനിമ അങ്ങ് കണ്ട് പോകുകയല്ലാതെ പിടിച്ചിരുത്തുന്ന സന്ദർഭങ്ങൾ ഒന്നുമില്ല. 


പ്ര.മോ.ദി.സം 


No comments:

Post a Comment